കേരളം

kerala

ETV Bharat / bharat

രാമനവമി ശോഭായാത്രയ്ക്ക് നേരെ വഡോദരയില്‍ കല്ലേറ് ; പ്രദേശത്ത് വൻ പൊലീസ് സന്നാഹം - രാമനവമി ശോഭാ യാത്രക്കിടെ കല്ലേറ്

വഡോദര ഫത്തേപുര മേഖലയിൽ രാമനവമി ശോഭായാത്രയ്ക്ക് നേരെ കല്ലേറുണ്ടായി. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്ന് പൊലീസ്

Stone pelting during Ram Navami  Stone pelting in vadodara  pelting during Ram Navami  Ram Navami Shoba Yatra  വഡോദര ഫത്തേപുര  വഡോദര  വഡോദര രാമനവമി  രാമനവമി ആഘോഷത്തിനിടെ കല്ലേറേ  രാമനവമി റാലി  രാമനവമി റാലിക്കിടെ കല്ലേറ്  രാമനവമി റാലി സംഘർഷാവസ്ഥയിൽ  രാമനവമി ശോഭാ യാത്ര  രാമനവമി ശോഭാ യാത്രക്കിടെ കല്ലേറ്  ഗുജറാത്ത് വഡോദര
രാമനവമി

By

Published : Mar 30, 2023, 5:02 PM IST

വഡോദര : ഗുജറാത്തിലെ വഡോദരയിൽ രാമനവമി ശോഭായാത്രയ്ക്കുനേരെ കല്ലേറ്. ഫത്തേപുരയിൽ നടന്ന ശോഭായാത്രയ്ക്കിടെയാണ് സംഭവം. പൊലീസ് സ്ഥലത്തെത്തി ക്രമസമാധാനം ഉറപ്പാക്കി.

സുരക്ഷാസാഹചര്യം കണക്കിലെടുത്ത് വഡോദര സിറ്റി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥരും പ്രദേശത്തെത്തി. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും പ്രദേശത്ത് സമാധാനാന്തരീക്ഷമുണ്ടെന്നും പൊലീസ് അറിയിച്ചു. രാമനവമി ഘോഷയാത്രയുമായി ബന്ധപ്പെട്ട് മറ്റ് അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ വഡോദര സിറ്റി പൊലീസ് തുടർച്ചയായി പട്രോളിങ് നടത്തുകയാണ്.

വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്‌ദളും ചേർന്ന് നഗരം മുഴുവൻ രാമനവമി ഘോഷയാത്ര നടത്തുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ള വാഹനവ്യൂഹം സ്ഥലത്തെത്തിയതായി ഡിസിപി യശ്‌പാൽ ജഗനിയ പറഞ്ഞു. നഗരത്തിൽ നടക്കുന്ന എല്ലാ ജാഥകൾക്കും കനത്ത പോലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.

ജാഥ സമാധാനമായി കടന്നുപോകുന്നതിനിടെയാണ് കല്ലേറ് ഉണ്ടായതെന്നാണ് വിശ്വഹിന്ദു പരിഷത്ത് നേതാക്കൾ ആരോപിക്കുന്നത്. ഫത്തേപുരയിലെ ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടായെന്ന വാർത്ത നഗരത്തിൽ അതിവേഗം പ്രചരിച്ചതോടെ പ്രദേശത്ത് സംഘർഷാവസ്ഥയായി.

Also read:ഇൻഡോറില്‍ ക്ഷേത്രക്കിണർ തകർന്ന് ഏഴ് മരണം, 8 പേർ ഇനിയും കിണറ്റില്‍ ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

മഹാരാഷ്ട്രയിലെ ഔറംഗബാദിലും ബുധനാഴ്‌ച രാത്രി രാമനവമി ആഘോഷത്തിനിടെ രണ്ട് സമുദായങ്ങളിലെ അംഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായതായി റിപ്പോർട്ടുണ്ടായിരുന്നു.

ABOUT THE AUTHOR

...view details