കൊളംബോ :കനത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ ഇന്ത്യയോട് അടിയന്തര സാമ്പത്തിക വായ്‌പ (Bridging Finance) അഭ്യര്‍ഥിച്ച് ശ്രീലങ്ക. നിലവില്‍ ഇന്ത്യ, ശ്രീലങ്കയെ സഹായിക്കുന്നുണ്ട്. എന്നാല്‍, സാമ്പത്തിക സ്ഥിതി ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തിലാണ് ആ രാജ്യം വീണ്ടും സഹായം തേടുന്നത്.
അന്താരാഷ്ട്ര നാണയനിധിയുടെ (International Monetary Fund) ഭാഗത്തുനിന്നും സഹായം ലഭിക്കാന്‍ നാല് മാസം കൂടി എടുത്തേക്കാം. ഈ സാഹചര്യത്തില്‍ ഗുരുതരാവസ്ഥ മറികടക്കാനാണ് രാജ്യത്തിന്‍റെ ശ്രമം. ധനമന്ത്രി നിർമല സീതാരാമനും ശ്രീലങ്കന്‍ ഹൈക്കമ്മിഷനും തമ്മില്‍ നിരവധി തവണ ചർച്ചകൾ നടന്നിരുന്നു. ശേഷമാണ്, ലങ്കയുടെ അഭ്യര്‍ഥനയെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നത്.