കേരളം

kerala

ETV Bharat / bharat

വിവാഹത്തില്‍ നിന്ന് പിന്മാറി; പെണ്‍കുട്ടിയെ കുത്തി പരിക്കേല്‍പ്പിച്ച് യുവാവ്, കഠാര കൊണ്ട് കുത്തിയത് 12 തവണ - പെണ്‍കുട്ടിയെ ക്രൂരമായി കുത്തി കൊലപ്പെടുത്തി

ബിഹാറിലെ സീതാമര്‍ഹിയിലാണ് സംഭവം. വയറില്‍ മാത്രം പെണ്‍കുട്ടിക്ക് അഞ്ച് മുറിവുകളുണ്ട്. സംഭവ ശേഷം ഒളിവില്‍ പോയ പ്രതിയെ പൊലീസ് പിടികൂടി

Spurned lover stabs girlfriend 12 times arrested  lover stabs girlfriend 12 times arrested  lover stabs girlfriend 12 times  വിവാഹത്തില്‍ നിന്ന് പിന്‍മാറി  പെണ്‍കുട്ടിയെ കുത്തി പരിക്കേല്‍പ്പിച്ച് യുവാവ്  ബിഹാറിലെ സീതാമര്‍ഹി  സീതാമര്‍ഹി  പെണ്‍കുട്ടിയെ ക്രൂരമായി കുത്തി കൊലപ്പെടുത്തി  ഡല്‍ഹില്‍ 16 കാരിയെ കുത്തി കൊലപ്പെടുത്തി
വിവാഹത്തില്‍ നിന്ന് പിന്‍മാറി

By

Published : Jun 1, 2023, 10:37 AM IST

സീതാമര്‍ഹി (ബിഹാര്‍): വിവാഹത്തില്‍ നിന്ന് പിന്‍മാമാറിയെന്ന് ആരോപിച്ച് പെണ്‍കുട്ടിയെ കുത്തി പരിക്കേല്‍പ്പിച്ച് യുവാവ്. ഡിഗ്ഗി പഞ്ചായത്തിലെ ബരിബേല സ്വദേശി ചന്ദന്‍കുമാര്‍ ആണ് പെണ്‍കുട്ടിയെ 12 തവണ കഠാര കൊണ്ട് കുത്തിയത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ചന്ദന്‍കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.

ഡല്‍ഹിയില്‍ യുവാവ് പെണ്‍കുട്ടിയെ ക്രൂരമായി കുത്തി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് ബിഹാറിലെ സീതാമര്‍ഹിയിലും സമാനമായ സംഭവം നടന്നത്. കഴിഞ്ഞ അഞ്ച് വർഷമായി പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ ചന്ദൻ പൊലീസിനോട് പറഞ്ഞു. പെൺകുട്ടി ആദ്യം ചന്ദനെ വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും പിന്നീട് കുടുംബത്തിന്‍റെയും ബന്ധുക്കളുടെയും നിർബന്ധത്തിന് വഴങ്ങി പിന്മാറുകയായിരുന്നു. ഇതിൽ പ്രകോപിതനായാണ് യുവാവ് പെണ്‍കുട്ടിയെ കഠാര കൊണ്ട് ആക്രമിച്ചത്.

ആക്രമണത്തിന് ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു. സംഭവ സ്ഥലത്തുകൂടി കടന്നുപോകുകയായിരുന്ന മുൻ എംഎൽസി രാജ് കിഷോർ കുശ്‌വാഹയാണ് പെണ്‍കുട്ടിയെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടത്. അദ്ദേഹം പെണ്‍കുട്ടിയെ ഉടന്‍ സീതാമർഹിയിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിച്ചു.

പെണ്‍കുട്ടിയുടെ വയറില്‍ അഞ്ച് മാരകമായ മുറിവുകളാണ് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികകതര്‍ അറിയിച്ചു. ആറ് മാസം മുമ്പ് പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് ചന്ദന്‍കുമാറുമായുള്ള വിവാഹം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വേണ്ടെന്നുവച്ചത് എന്ന് നാട്ടുകാര്‍ പറഞ്ഞു. അതേസമയം സംഭവത്തിന് ശേഷം കുടുംബവുമൊത്ത് നാടുവിട്ട യുവാവിനെ ഏഴ്‌ മണിക്കൂറിനുള്ളില്‍ പൊലീസ് പിടികൂടുകയായിരുന്നു.

ഡല്‍ഹില്‍ 16 കാരിയെ കുത്തി കൊലപ്പെടുത്തി:മെയ്‌ 28നാണ് ഡല്‍ഹില്‍ അതിദാരുണമായ സംഭവം നടന്നത്. 16 കാരിയെ 20കാരനായ യുവാവ് കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും തലയില്‍ കല്ലുകൊണ്ട് ആക്രമിക്കുകയും ചെയ്ന്നു‌തു. 20 തവണയാണ് ഇയാള്‍ പെണ്‍കുട്ടിയെ കുത്തിയത്. സംഭവത്തില്‍ സാഹില്‍ എന്ന യുവാവ് അറസ്റ്റിലായി. ആക്രമണത്തിന് ശേഷം ബോധരഹിതയായി വീണ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരണത്തിന് കീഴടങ്ങി.

ക്രൂരമായ കൊലപാതക ദൃശ്യങ്ങള്‍ സേഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പ്രകോപനമൊന്നും കൂടാതെയാണ് പ്രതി സാഹില്‍ പെണ്‍കുട്ടിയെ ആക്രമിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. ആക്രമണത്തിന് ശേഷം ഇയാള്‍ സംഭവ സ്ഥലത്ത് നിന്നും കടന്ന് കളഞ്ഞിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നു എന്നും ഇവര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നുമാണ് പൊലീസിന്‍റെ സംശയം.

ഫ്രിഡ്‌ജ്, എസി തുടങ്ങിയ ഉപകരണങ്ങളുടെ മെക്കാനിക്ക് ജോലി ചെയ്‌തു വരികയായിരുന്നു പ്രതി സാഹില്‍. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഐപിസിയിലെ 302 വകുപ്പ് പ്രകാരമാണ് പ്രതിയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.

Also Read:ഡല്‍ഹിയില്‍ 16കാരിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി യുവാവ്; പ്രതി അറസ്‌റ്റില്‍

ABOUT THE AUTHOR

...view details