കേരളം

kerala

ETV Bharat / bharat

Special Union Cabinet Meeting: പാർലമെന്‍റ് സമ്മേളനത്തിനിടെ പ്രത്യേക മന്ത്രിസഭ യോഗം; നിര്‍ണാകയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത - കേന്ദ്ര മന്ത്രിസഭാ യോഗം

JP Nadda was also Present: മന്ത്രിസഭ യോഗത്തിന് മുൻപ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി അമിത് ഷായും മറ്റ് മന്ത്രിമാരുമായി ആശയവിനിമയം നടത്തിയിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും ഈ സമയം ഇവർക്കൊപ്പമുണ്ടായിരുന്നു.

Etv Bharat Union Cabinet meets amid buzz over important legislative proposals  Special Union Cabinet Meeting  JP Nadda  പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം  മന്ത്രിസഭാ യോഗം  കേന്ദ്ര മന്ത്രിസഭാ യോഗം  പ്രധാനമന്ത്രി നരേന്ദ്ര മോദി
Special Union Cabinet Meeting Amid Important Legislative Proposals

By ETV Bharat Kerala Team

Published : Sep 18, 2023, 9:34 PM IST

ന്യൂഡൽഹി : പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം ആരംഭിച്ചതിന് പിന്നാലെ നിർണായക മന്ത്രിസഭ യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി (Special Union Cabinet Meeting Amid Important Legislative Proposals). വൈകിട്ട് 6.30ന് പ്രധാനമന്ത്രിയുടെ (Prime Minister Narendra Modi) അധ്യക്ഷതയിൽ പാര്‍ലമെന്‍റ് അനെക്‌സ് മന്ദിരത്തിലാണ് യോഗം ആരംഭിച്ചത്. മന്ത്രിസഭ യോഗത്തിന് മുൻപ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി അമിത് ഷായും (Amit Shah) മറ്റ് മന്ത്രിമാരുമായി ആശയവിനിമയം നടത്തിയിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും ഈ സമയം ഇവർക്കൊപ്പമുണ്ടായിരുന്നു.

മന്ത്രിസഭ യോഗത്തിന്‍റെ അജണ്ടയെ കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും, പ്രത്യക പാർലമെന്‍റ് സെഷനിൽ പാസാക്കേണ്ട നിര്‍ണായക ബില്ലുകളെക്കുറിച്ചുള്ള ചര്‍ച്ചയാണ് നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. സെപ്‌റ്റംബർ 18 മുതൽ 22 വരെ പാർലമെന്‍റ് സമ്മേളനം നടക്കുമെന്ന് പ്രഖ്യാപിച്ചത് മുതൽ വിവിധ ബില്ലുകളെ കുറിച്ച് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' ബിൽ, ഇന്ത്യയെ 'ഭാരത്' എന്ന് പുനർനാമകരണം ചെയ്യാനുള്ള ബിൽ എന്നിവയാണ് പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിൽ പരിഗണിക്കപ്പെടാൻ പോകുന്ന പ്രധാന വിഷയങ്ങൾ എന്നാണ് സൂചന. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും നൽകിയിട്ടില്ല. അതേസമയം പ്രത്യേക സമ്മേളനത്തിൽ ചർച്ച ചെയ്യുന്ന എട്ട് ബില്ലുകളുടെ പട്ടിക ഞായറാഴ്‌ച ചേർന്ന സർവകക്ഷി യോഗത്തിൽ പ്രതിപക്ഷത്തിന് നൽകിയിരുന്നു.

സ്ഥിരീകരിക്കാത്ത റിപ്പോർട്ട് പ്രകാരം അഭിഭാഷകരുടെ (ഭേദഗതി) ബിൽ- 2023, ആനുകാലികങ്ങളുടെ പ്രസ് ആൻഡ് രജിസ്ട്രേഷൻ ബിൽ- 2023, പോസ്‌റ്റ് ഓഫിസ് ബിൽ- 2023, തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ (നിയമനം, സേവന വ്യവസ്ഥകൾ, ഓഫിസ് കാലാവധി) ബിൽ- 2023, മുതിർന്ന പൗരന്മാരുടെ ക്ഷേമത്തെക്കുറിച്ചുള്ള ബിൽ, എസ് സി /എസ് ടി ഉത്തരവുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകൾ എന്നിവയും ചർച്ച ചെയ്യുമെന്നാണ് വിവരം.

ABOUT THE AUTHOR

...view details