ന്യൂഡല്‍ഹി: 2018 ൽ ബെലഗവിയിലെ ചിക്കോഡിയിൽ കണ്ടെത്തിയ വ്യാജ ഇന്ത്യൻ കറൻസിയുമായി ബന്ധപ്പെട്ട് ബംഗളൂരുവിലെ പ്രത്യേക എൻഐഎ കോടതി മൂന്ന് പേരെ ശിക്ഷിച്ചു. ദലിം മിയ, അശോക് മഹാദേവ് കുംബാർ, ഷുക്കുറുദ്ദീന്‍ ഷേക്ക് എന്നീ മൂന്ന് പ്രതികളെയാണ് പ്രത്യേക കോടതി ഡിസംബർ 7 ന് ശിക്ഷിച്ചതെന്ന് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അധികൃതര്‍ അറിയിച്ചു.
ബംഗളൂരുവിൽ വ്യാജ കറൻസി റാക്കറ്റിലെ മൂന്ന് പേര്‍ക്ക് ശിക്ഷ വിധിച്ച് പ്രത്യേക എൻഐഎ കോടതി
ദലിം മിയ, അശോക് മഹാദേവ് കുംബാർ, ഷുക്കുറുദ്ദീന്‍ ഷേക്ക് എന്നീ മൂന്ന് പ്രതികളെയാണ് പ്രത്യേക കോടതി ഡിസംബർ 7 ന് ശിക്ഷിച്ചതെന്ന് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അധികൃതര്‍ അറിയിച്ചു
യഥാക്രമം ആറ് വർഷം, അഞ്ച് വർഷം, രണ്ട് വർഷം എന്നിങ്ങനെ തടവും 5,000 രൂപ വീതം പിഴയുമാണ്. മൂന്ന് പ്രതികൾക്കുമെതിരെ സെക്ഷൻ 489 ബി, 120 ബി, ഐപിസി 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അശോക് മഹാദേവ് കുംബറിന്‍റെ കയ്യില്‍ നിന്നും 82,000 രൂപ വിലമതിക്കുന്ന വ്യാജ ഇന്ത്യൻ കറൻസി നോട്ടുകളാണ് കണ്ടെത്തിയത്.
ഇന്ത്യൻ പീനൽ കോഡിലെ നിരവധി വകുപ്പുകൾ പ്രകാരം 2018 മാർച്ച് 12 ന് ചിക്കോടി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന്, 2018 ഏപ്രിൽ 14 ന് എൻഐഎ കേസ് വീണ്ടും രജിസ്റ്റർ ചെയ്യുകയും അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു. അന്വേഷണം പൂർത്തിയായ ശേഷം അറസ്റ്റിലായ ആറ് പേർക്കെതിരെയും എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു.