തമിഴ്‌നാട്:പ്രശസ്‌ത സ്‌പാനിഷ് ഉത്സവമായ സ്‌പാനിഷ് ലാ ടൊമാറ്റിനയുടെ ഇന്ത്യൻ പതിപ്പ് ആഘോഷിക്കുന്ന നാടാണ് തമിഴ്‌നാട്ടിലെ ഗുമതപുരം. പ്രാദേശികമായി 'ഗോറൈഹബ്ബ' എന്നാണ് ഈ ഉത്സവം അറിയപ്പെടുന്നത്.
പരസ്‌പരം ചാണകം വാരിയെറിയുന്ന ഗ്രാമവാസികള്‍; 'ഗോറൈഹബ്ബ' എന്ന വിചിത്ര ആഘോഷത്തിന്‍റെ കഥ ആഘോഷത്തിനായി തമിഴ്‌നാട്- കർണാടക അതിർത്തിയിലെ ഗുമതപുരത്ത് ബീരേശ്വര ക്ഷേത്രത്തിന് സമീപം ഗ്രാമവാസികൾ ചാണകം ശേഖരിക്കുകയും പിന്നീട് പരസ്‌പരം ചാണകം എറിയുകയും ചെയ്യും.
ALSO READ:പ്രാകൃത ആചാരങ്ങളുടെ ഇന്ത്യ; മനുഷ്യരുടെ ശരീരത്തിലൂടെ പശുക്കളെ ഓടിക്കുന്ന ഭിദാവദ് ഗ്രാമം
ഗ്രാമദൈവമായ ബീരേശ്വര സ്വാമിയുടെ പ്രീതിക്കായണ് ഉത്സവം ആഘോഷിക്കുന്നത്. പുരുഷൻമാരാണ് പ്രധാനമായും ഈ ആഘോഷത്തില്‍ പങ്കെടുക്കുന്നത്. എല്ലാ വർഷവും ദീപാവലിയോടനുബന്ധിച്ച് നടക്കുന്ന ഈ ഉത്സവത്തിൽ ജാതിമത ഭേദമന്യേ നൂറുകണക്കിന് ആളുകൾ പങ്കെടുക്കുന്നു.