ന്യൂഡല്‍ഹി:നിയമസഭ തെരഞ്ഞെടുപ്പുകളിലെ തോൽവിക്ക് പിന്നാലെ ജനറൽ സെക്രട്ടറിമാരുടെയും സംസ്ഥാന ഭാരവാഹികളുടെയും യോഗം വിളിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മാർച്ച് 26ന് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്‍റെ നേതൃത്വത്തിൽ പാർട്ടി ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ എല്ലാ ജനറൽ സെക്രട്ടറിമാരോടും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളോടും പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിയിൽ സംഘടനാ പരമായ അഴിച്ചുപണി ആവശ്യപ്പെടുന്ന ഗുലാം നബി ആസാദ്, ആനന്ദ് ശർമ്മ, മനീഷ് തിവാരി, വിവേക് തൻഖ എന്നിവരുൾപ്പെടെയുള്ള ജി 23 നേതാക്കളുമായി സോണിയ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്.