സാരൺ :പാമ്പുകൾക്ക് രാഖി കെട്ടാന്‍ ശ്രമിക്കുന്നതിനിടെ കടിയേറ്റ് യുവാവ് മരിച്ചു. രക്ഷാബന്ധന്‍ ദിനമായ ഓഗസ്റ്റ് 22ന് ബിഹാറിലെ സാരൺ ജില്ലയിലായിരുന്നു സംഭവം.
സംസ്ഥാനത്തെ പ്രശസ്ത പാമ്പുപിടിത്തക്കാരനും മൃഗസ്നേഹിയുമായ മന്‍മോഹന്‍ എന്ന ഭൂറാണ്(25) മരിച്ചത്.

സഹോദരിമാരെന്ന പരിഗണന നല്‍കി കൈവശമുള്ള രണ്ട് പെണ്‍ പാമ്പുകളെ ചേര്‍ത്ത് വാലറ്റത്ത് രാഖി കെട്ടുന്നതിനിടെ കാലിന് കടിയേല്‍ക്കുകയായിരുന്നു.
ALSO READ:ജാർഖണ്ഡിൽ രണ്ട് മലയാളികളെ ക്രൂരമായി വെട്ടിക്കൊന്നു
ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചുറ്റും കൂടിയിരുന്നവരില്‍ ഒരാള്‍ മൊബൈൽ ഫോണില്‍ പകര്‍ത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.