കോയമ്പത്തൂര്‍ :ലഹരിവസ്തുക്കള്‍ ക്യാപ്‌സൂള്‍ രൂപത്തില്‍ വിഴുങ്ങി കടത്താന്‍ ശ്രമിച്ച ഉഗാണ്ടന്‍ വനിത പിടിയില്‍. കോയമ്പത്തൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡിആര്‍ഐയാണ്( Directorate of Revenue Intelligence) 33 കാരി സാന്ദ്ര നന്‍സയെ പിടികൂടിയത്. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ഇവരെ സ്‌കാനിങ്ങിന് വിധേയമാക്കുകയായിരുന്നു.
വയറ്റില്‍ 40 മയക്കുമരുന്ന് ക്യാപ്‌സ്യൂളുകള്‍ ; സ്‌കാനിങ്ങില്‍ കുടുങ്ങി, യുവതി പിടിയില്‍ - ഉഗാണ്ടന്‍ വനിത കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍
33 കാരി സാന്ദ്രയുടെ വയറിനുള്ളില്‍ കണ്ടെത്തിയത് 40 ക്യാപ്സ്യൂളുകള്‍
മയക്കുമരുന്ന് ക്യാപ്‌സ്യൂള്‍ വിഴുങ്ങി കടത്താന്‍ ശ്രമം; ഉഗാണ്ടാന്‍ വനിത കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍
ഇതോടെ, ഇവരുടെ വയറ്റില്‍ ക്യാപ്‌സൂളുകള്‍ ഉണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് മുഴുവന്‍ ക്യാപ്‌സ്യൂളുകളും പുറത്തെടുക്കുകയായിരുന്നു. ഷാര്‍ജയില്‍ നിന്നുള്ള വിമാനത്തിലാണ് ഇവര്‍ കോയമ്പത്തൂരില്‍ ഇറങ്ങിയത്.
തുടര്‍ന്ന് ഡിആര്‍ഐ കേസ് കസ്റ്റംസിന് കൈമാറി. ഇവരെ കോടതി മെയ് 23 വരെ റിമാന്‍ഡ് ചെയ്‌തു. ചെന്നൈയിലെ പുഴല്‍ ജയിലിലായിരിക്കും ഇവരെ താമസിപ്പിക്കുക.