മുംബൈ : ജീവിതത്തില്‍ ആദ്യമായി അഭിനയിച്ച പരസ്യത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വിവരങ്ങള്‍ പങ്കിട്ട് കേന്ദ്ര വനിത, ശിശു ക്ഷേമ മന്ത്രി സ്‌മൃതി ഇറാനി. 25 വര്‍ഷം മുമ്പ് താന്‍ അഭിനയിച്ച പരസ്യത്തിന്‍റെ ഫോട്ടോ അടക്കം പങ്കിട്ടാണ് ആരാധകരോട് പരസ്യത്തെ കുറിച്ച് സ്‌മൃതി ഇറാനി പറയുന്നത്. ആര്‍ത്തവത്തെ കുറിച്ച് സംസാരിക്കുന്നത് നിഷിദ്ധമാക്കപ്പെട്ട കാലത്ത് ആര്‍ത്തവ ശുചിത്വത്തെ കുറിച്ച് അവബോധം നല്‍കുന്ന സാനിറ്ററി പാഡിന്‍റെ പരസ്യത്തിലാണ് താന്‍ ആദ്യമായി അഭിനയിച്ചതെന്ന് മന്ത്രി പറഞ്ഞു.
സമൂഹത്തില്‍ നിലനിന്നിരുന്ന ആര്‍ത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കുകയായിരുന്നു പരസ്യത്തിന്‍റെ ലക്ഷ്യം. 'വിസ്‌പര്‍' സാനിറ്ററി പാഡിന്‍റെ പരസ്യമായിരുന്നു അത്. ആ, അഞ്ച് ദിനങ്ങള്‍ എന്ന് പറഞ്ഞുകൊണ്ടാണ് പരസ്യം തുടങ്ങുന്നത്.
വാസ്‌തവത്തില്‍ അന്ന് അത് പലരും വെറുക്കുന്ന പ്രൊഡക്‌ട് ആയിരുന്നു. അതുകൊണ്ട് തന്നെ ഇത്തരമൊരു പരസ്യത്തില്‍ അഭിനയിക്കുന്നത് കരിയര്‍ ഇല്ലാതാക്കുമെന്നും താരത്തെ മോശമായി ചിത്രീകരിക്കുമെന്നും പറഞ്ഞ് നിരവധി പേര്‍ തന്നെ സമീപിച്ചിരുന്നു. എന്നാല്‍ ആര്‍ത്തവത്തെ കുറിച്ചുള്ള സ്‌മൃതി ഇറാനിയുടെ ചിന്താഗതികള്‍ വളരെ വ്യത്യസ്‌തമായിരുന്നു. ഓരോ സ്‌ത്രീക്കും പ്രായവും ബുദ്ധിയുമെല്ലാം കൈവന്നിരിക്കുന്നു എന്നതിന്‍റെ അടയാളമാണ് ആര്‍ത്തവമെന്നാണ് സ്‌മൃതി ഇറാനി പറയുന്നത്.
''25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ആദ്യമായി അഭിനയിച്ച പരസ്യം വിസ്‌പര്‍ എന്ന വലിയ കമ്പനിക്ക് വേണ്ടിയുള്ളതായിരുന്നു. പലരും വെറുക്കുന്ന ഉത്‌പന്നമായിരുന്നു അന്ന് സാനിറ്ററി പാഡ് എന്നത്. സാനിറ്ററി പാഡിന്‍റെ പരസ്യത്തില്‍ അഭിനയിച്ചാല്‍ ക്യാമറയ്‌ക്ക് മുന്നിലുള്ള തന്‍റെ ജീവിതം അവസാനിപ്പിക്കാന്‍ അത് കാരണമാകുമായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് മുമ്പ് ഈ പരസ്യത്തില്‍ അഭിനയിക്കാന്‍ കമ്പനി ക്ഷണിച്ച ആരും തന്നെ അതില്‍ അഭിനയിക്കാനെത്തിയിരുന്നില്ല.