ബെംഗളുരു: രാജ്യത്തെ ഇന്ധനവില കുതിച്ചുയരുകയാണ്. വൈദ്യുതി ഉപയോഗിച്ച് ഓടുന്ന വാഹനങ്ങൾ വാങ്ങുന്നതിലേക്ക് ജനങ്ങളുടെ ചിന്ത മാറുന്നു. ഈ സാഹചര്യത്തിലാണ് എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് കർണാടകയിലെ ഒരു വിദ്യാർഥി സ്വന്തമായി വൈദ്യുത സൈക്കിൾ വികസിപ്പിച്ചെടുത്തത്. ഗഡഗ് ജില്ലയിലെ വൊക്കലഗേരി സ്വദേശിയായ പ്രജ്വാള്‍ ഹബീബാണ് ബാറ്ററി കൊണ്ട് പ്രവര്‍ത്തിക്കുന്ന സൈക്കില്‍ നിർമിച്ച് താരമായത്. പഴയ സൈക്കിളുകളിലെ ഭാഗങ്ങള്‍ ഉപയോഗിച്ചാണ് പ്രജ്വാള്‍ സൈക്കിള്‍ നിർമിച്ചത്. 16കാരനായ പ്രജ്വാള്‍ ഹബീബ് ഡിപ്ലോമ കോഴ്‌സ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്.
വൈദ്യുത സൈക്കിൾ നിര്‍മിച്ച് താരമായി പതിനാറുകാരൻ
പഴയ സൈക്കിളുകളിലെ ഭാഗങ്ങള്‍ ഉപയോഗിച്ചാണ് വിദ്യാർഥിയായ പ്രജ്വാള്‍ വൈദ്യുത സൈക്കിള്‍ നിർമിച്ചത്. വെറും ആറ് രൂപ ചെലവില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ സൈക്കിൾ ഓടും
വെറും ആറ് രൂപ ചെലവില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ ഈ വൈദ്യുത സൈക്കിള്‍ ഓടും. 12 വോള്‍ട്ടുള്ള രണ്ട് ബാറ്ററികളും 12 വോള്‍ട്ട് ഗ്രേഡിലുള്ള മോട്ടോറുമാണ് സൈക്കിളില്‍ ഘടിപ്പിച്ചിരിക്കുന്നത്. 9,000 രൂപ മുടക്കിയാണ് പ്രജ്വാൾ സൈക്കിള്‍ നിർമിച്ചിരിക്കുന്നത്. ഓടിക്കൊണ്ടിരിക്കുമ്പോള്‍ ബാറ്ററിയുടെ ചാർജ് തീരുകയാണെങ്കിൽ സൈക്കിള്‍ സാധാരണ പോലെ പെഡല്‍ ചവിട്ടി ഓടിക്കാമെന്നും പ്രജ്വാൾ പറയുന്നു. ലോകത്ത് ഇന്ന് പ്രകൃതി വിഭവങ്ങള്‍ അനുദിനം കുറയുകയും പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉയരുകയും ചെയ്യുന്ന സാഹചര്യമാണ്. അതിനാല്‍ ഇത്തരം കണ്ടുപിടുത്തങ്ങള്‍ നമുക്ക് പ്രതീക്ഷ നല്‍കുന്നു. പ്രജ്വാളിന്‍റെ പുതിയ കണ്ടുപിടുത്തത്തെ ഗ്രാമത്തിലുള്ളവരെല്ലാം അഭിനന്ദിക്കുകയാണ്.