മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ ഷാരൂഖ് ഖാന്‍റ മകന്‍ ആര്യന്‍ഖാനെ പ്രത്യേക അന്വേഷണ സംഘം വിളിപ്പിച്ചും. കേസ് അന്വേഷിക്കുന്ന നാര്‍ക്കോട്ടിക്ക് കൺട്രോള്‍ ബ്യൂറോയുടെ എസ്.ഐ.ടി സംഘമാണ് ആര്യന്‍ ഖാന് സമൻസ് അയച്ചത്.
ആര്യൻഖാനെ വീണ്ടും ചോദ്യം ചെയ്യും, പ്രത്യേക അന്വേഷണ സംഘം വിളിപ്പിച്ചു - പ്രത്യേക അന്വേഷണ സംഘം
കേസ് അന്വേഷിക്കുന്ന നാര്‍ക്കോട്ടിക്ക് കൺട്രോള്‍ ബ്യൂറോയുടെ എസ്.ഐ.ടി സംഘമാണ് ആര്യന്‍ ഖാനെ വിളിപ്പിച്ചത്.
എന്‍.ഐ.ബി പ്രത്യേക അന്വേഷണ സംഘം ആര്യഖാനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു
ചോദ്യം ചെയ്യാനായാണ് ആര്യൻ ഖാനെ വിളിപ്പിച്ചതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുൻ അന്വേഷണ ഉദ്യോഗസ്ഥനായ സമീർ വാങ്കഡെയെ മാറ്റിയ ശേഷം തിങ്കളാഴ്ച മുതല്‍ നാര്‍ക്കോട്ടിക്ക് കൺട്രോള്‍ ബ്യൂറോയുടെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വഷിക്കുന്നത്.
Also Read: ഇന്ധന നികുതി: കോണ്‍ഗ്രസിന്‍റെ ചക്രസ്‌തംഭന സമരം നാളെ