കർണാടക/മൈസൂർ :കർണാടകയിലെ ഹുനസൂരിൽ സഹോദരന്‍റെ മരണവാർത്തയറിഞ്ഞ സഹോദരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അര്‍ധ സഹോദരന്‍റെ മരണവാർത്ത അറിഞ്ഞ് ആശുപത്രിയിലെത്തിയ 21കാരിയായ രശ്‌മി കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ഡോക്‌ടർമാർ പരിശോധിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
സഹോദരന്‍റെ മരണവാർത്തയറിഞ്ഞ് സഹോദരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു - ഹുനസൂരിൽ സഹോദരന്‍റെ മരണവാർത്തയറിഞ്ഞ സഹോദരി മരിച്ചു
സഹോദരന്‍റെ മരണവാർത്തയറിഞ്ഞ് ആശുപത്രിയിലെത്തിയ 21കാരിയായ രശ്‌മി കുഴഞ്ഞുവീഴുകയായിരുന്നു
സഹോദരന്‍റെ മരണവാർത്ത അറിഞ്ഞ സഹോദരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
ALSO READ:സ്‌കിൻ മൈക്രോബയോം : ചര്‍മത്തിന് തിളക്കമേകി പരിപാലിക്കുന്ന കാവല്‍ക്കാര്‍
രശ്‌മിയുടെ പിതൃസഹോദരന്‍റെ മകനാണ് കീർത്തിരാജ്. മൈസൂർ മംഗളൂരു ദേശീയപാതയിലുണ്ടായ വാഹനാപകടത്തിലാണ് കീർത്തിരാജ് മരിച്ചത്. ബികോം രണ്ടാം വർഷ വിദ്യാർഥിയായ രശ്‌മി ഗവൺമെന്‍റ് കോളജിലാണ് പഠിച്ചിരുന്നത്. കുടകില്‍ മാതാപിതാക്കൾക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്.