കേരളം

kerala

ETV Bharat / bharat

'മരണത്തിന് മുൻപ് ആകാൻക്ഷ രണ്ടുതവണ ഫോണിൽ ബന്ധപ്പെട്ടു'; നടിയുടെ മരണത്തിൽ സമർ സിങിന്‍റെ വെളിപ്പെടുത്തൽ - samar singh confession about akanksha

നടി ആകാൻക്ഷ ദുബെയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ അഞ്ച് ദിവസം നീണ്ടുനിന്ന പൊലീസ് ചോദ്യം ചെയ്യലിൽ നിരവധി വെളിപ്പെടുത്തലുകൾ നടത്തി കേസിലെ പ്രതിയും ഗായകനുമായ സമർ സിങ്

ആകാൻക്ഷ ദുബെ  ആകാൻക്ഷ ദുബെയുടെ ആത്മഹത്യ  ആകാൻക്ഷ ദുബെയുടെ മരണം  സമർ സിങ്  സമർ സിങിന്‍റെ വെളിപ്പെടുത്തൽ  സമർ സിങിനെ ചോദ്യം ചെയ്‌തു  akanksha dubey death  akanksha dubey  singer samar singh  samar singh  samar singh confession  samar singh confession about akanksha  national news
ആകാൻക്ഷ ദുബെയുടെ മരണം

By

Published : Apr 18, 2023, 2:08 PM IST

വാരാണസി: ഭോജ്‌പുരി നടി ആകാൻക്ഷ ദുബെ മരണത്തിന് മുൻപ് തന്നെ ഫോണിൽ വിളിച്ചിരുന്നതായി കേസിലെ പ്രതിയും ഗായകനുമായ സമർ സിങ് വെളിപ്പെടുത്തി. ആത്മഹത്യ പ്രേരണക്കേസിൽ പൊലീസ് നടത്തിയ അഞ്ച് ദിവസത്തെ ചോദ്യം ചെയ്യലിലാണ് സമർ നടിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയത്. മരണത്തിന് തൊട്ടുമുൻപ് ഒരു ഇൻസ്റ്റഗ്രാം ലൈവിനിടെ ആകാൻക്ഷ കരയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ നേരത്തെ പ്രത്യക്ഷപ്പെട്ടിരുന്നു.

മാർച്ച് 26നാണ് ആകാൻക്ഷ ദുബെയെ വാരാണസിയിലെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മാർച്ച് 25ന് പുലർച്ചെ രണ്ടുമണി മുതൽ 2.30 വരെ ആകാൻക്ഷ താനുമായി രണ്ടുതവണ ഫോണിൽ ബന്ധപ്പെട്ടിരുന്നതായാണ് ഗായകന്‍ പൊലീസിനോട് പറഞ്ഞത്. എന്നാൽ, സാങ്കേതിക പ്രശ്‌നംകൊണ്ട് സംഭാഷണം മുന്നോട്ട് കൊണ്ടുപോകാനായില്ലെന്നും ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത്‌ ഉറങ്ങാൻ കിടന്നതായും സമർ പറഞ്ഞു.

ആകാൻക്ഷ മാനസികമായി അസ്വസ്ഥയായിരുന്നു: താനുമായുള്ള ബന്ധം ആകാൻക്ഷ വളരെ ഗൗരവത്തോടെയാണ് കണ്ടിരുന്നത്. എന്നാൽ മൂന്ന് മാസം മുൻപ് വേർപിരിയാൻ തീരുമാനിച്ചത് നടിയെ അസ്വസ്ഥയാക്കിയിരുന്നു. ടെലിവിഷൻ ചിത്രീകരണ വേളകളിൽ സന്തോഷവതിയായി കാമറയ്‌ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും തങ്ങളുടെ ബന്ധത്തെ തുടർന്ന് മാനസികമായി വിഷമത്തിലായിരുന്നു. ആകാൻക്ഷ തന്നെ എപ്പോഴും ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നെന്നും കോളുകളോട് താൻ പ്രതികരിക്കാറുണ്ടായിരുന്നെന്നും സമർ പൊലീനോട് വെളിപ്പെടുത്തി.

ALSO READ|ആകാൻക്ഷ ദുബെയുടെ മരണം: ഗായകന്‍ സമർ സിങ് ഗാസിയാബാദില്‍ പിടിയില്‍

ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കും: സമറിന്‍റേയും കേസിലെ കൂട്ടുപ്രതിയായ സഹോദരൻ സഞ്‌ജയിന്‍റെ 10 ബാങ്ക് അക്കൗണ്ടുകളുടേയും ആകാൻക്ഷയുമായുള്ള രണ്ട് ജോയിന്‍റ് അക്കൗണ്ടുകളുടേയും വിശദാംശങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. സമറിന്‍റെ വെളിപ്പെടുത്തൽ കേസിൽ സഹായകരമായേക്കുമെന്ന് പൊലീസ് പറഞ്ഞു. ഏപ്രിൽ 13 മുതൽ 17 വരെയാണ് പൊലീസ് സമറിനെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്‌തത്.

പ്രതികൾക്കെതിരെ ആരോപണവുമായി നടിയുടെ അമ്മ: തിങ്കളാഴ്‌ച സമറിന്‍റെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മാർച്ചിൽ ആകാൻക്ഷയുടെ മരണത്തെ തുടർന്ന് സമറും സഞ്‌ജയും വാരാണസിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. അതേസമയം സമർ തന്‍റെ മകളെ മർദിച്ചിരുന്നതായും സഞ്‌ജയ് നടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ആകാൻക്ഷയുടെ അമ്മ ആരോപിച്ചിരുന്നു.

also read:ആകാൻക്ഷ ദുബെയുടെ മരണം : സമർ സിങ് റിമാൻഡിൽ, മരണത്തിൽ പങ്കില്ലെന്ന് ഗായകൻ

ഒളിവിൽ പോയതല്ല: ലഖ്‌നൗവിലെ അപ്പാർട്ട്‌മെന്‍റിൽ നിന്ന് സമറിന്‍റെ വാഹനവും മൊബൈൽ ഫോണും പൊലീസ് കണ്ടെടുക്കുകയും പിന്നീട് ഏപ്രിൽ എട്ടിന് ഗാസിയാബാദിൽ നിന്ന് അറസ്റ്റ് ചെയ്യുകയുമുണ്ടായി. എന്നാൽ ഒളിവിൽ പോയതല്ലെന്നും മുംബൈയിൽ ഒരു ഷോയിൽ പങ്കെടുക്കാനായി ഗോരഖ്‌പൂരിലേക്ക് പോവുകയായിരുന്നുവെന്നും സമർ ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞു. ബനാറസിൽ എത്തിയപ്പോഴാണ് ആകാൻക്ഷയുടെ മരണവാർത്ത അറിഞ്ഞതെന്നും അതിനാൽ മുംബൈയിലേയ്‌ക്ക് പോയില്ലെന്നും സമർ പറഞ്ഞു. ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം മുംബൈയിലേയ്‌ക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

ABOUT THE AUTHOR

...view details