കേരളം

kerala

ETV Bharat / bharat

Sikkim Flash Flood Death: സിക്കിമിലെ പ്രളയം : മരണം 14 ആയി, 22 സൈനികരുൾപ്പെടെ 102 പേരെ കാണാനില്ല - സിക്കിമ്മിൽ പ്രധാനമന്ത്രി

Narendra Modi On Sikkim Flash Flood: സിക്കിമിലുണ്ടായ പ്രകൃതി ദുരന്തത്തിന്‍റെ സ്ഥിതി വിലയിരുത്തിയതായും സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി

Sikkim Flood  Sikkim Flood Death  narendra modi On Sikkim Flood  Chief Minister Prem Singh Tamang  Sikkim Rescue Operation  സിക്കിം പ്രളയം  സിക്കിമ്മിലെ പ്രളയത്തിൽ മരണം  പ്രളയം  മേഘവിസ്‌ഫോടനം  സിക്കിമ്മിൽ പ്രധാനമന്ത്രി  Sikkim Flash Flood
Sikkim Flash Flood Death

By ETV Bharat Kerala Team

Published : Oct 5, 2023, 7:57 AM IST

Updated : Oct 5, 2023, 9:04 AM IST

ഗാങ്‌ടോക്ക് : സിക്കിമിന്‍റെ വടക്കൻ മേഖലയിലുണ്ടായ മിന്നൽ പ്രളയത്തിൽ (Sikkim Flash Flood) 14 മരണം. 22 സൈനികരുൾപ്പടെ 102 പേരെ അപകടത്തിൽ കാണാതായി അധികൃതർ അറിയിച്ചു. ഇന്നലെ (4.10.2023) സംസ്ഥാനത്തെ ലൊനാക് തടാകത്തിന് മുകളിലുണ്ടായ മേഘവിസ്‌ഫോടനത്തെ തുടർന്ന് ടീസ്‌റ്റ നദിയിൽ ജലനിരപ്പ് ഉയരുകയും പ്രളയത്തിന് കാരണമാകുകയുമായിരുന്നു.

ഒരു കുട്ടിയുൾപ്പടെ മരണപ്പെട്ട 14 പേരും സാധാരണക്കാരാണ്. അതേസമയം, ഇന്നലെ രാവിലെ കാണാതയ 23 സൈനികരിൽ ഒരാളെ പിന്നീട് രക്ഷപ്പെടുത്തി. ഇന്നലെ പുലർച്ചെ 1:30 ഓടെയാണ് മിന്നൽ പ്രളയമുണ്ടായത്. നദിയിലെ ജലനിരപ്പ് ഉയർന്നതോടെ ചുങ്‌താങ് അണക്കെട്ടിൽ (Chungthang Dam) നിന്ന് വെള്ളം തുറന്നുവിട്ടതാണ് സ്ഥിതി കൂടുതൽ അപകടാവസ്ഥയിലേക്ക് മാറാൻ കാരണം.

സിക്കിമിന്‍റെ വിവിധ ഭാഗങ്ങളിലായി 3000 ത്തിലധികം വിനോദ സഞ്ചാരികളാണ് കുടുങ്ങിക്കിടക്കുന്നത്. സിക്കിമിനെ ബംഗാളുമായി ബന്ധിപ്പിക്കുന്ന ദേശീയ പാതയടക്കം ഒലിച്ചുപോയ സാഹചര്യത്തിൽ ഗതാഗതം പലയിടങ്ങളിലും തടസപ്പെട്ടിരിക്കുകയാണ്. മംഗൻ ജില്ലയിലെ ചുങ്‌താങ്, ഗാങ്‌ടോക്ക് ജില്ലയിലെ (Gangtok) ദിക്‌ചു, സിങ്‌തം, പക്യോങ് ജില്ലയിലെ രാംഗ്‌പോ എന്നിവിടങ്ങളിൽ നിന്ന് നിരവധി ആളുകളെ കാണാതായതായി സിക്കിം ചീഫ് സെക്രട്ടറി വി ബി പഥക് പറഞ്ഞു.

സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി : ഇന്നലെ മുതൽ നടക്കുന്ന രക്ഷാപ്രവർത്തനത്തില്‍ ഒരു സൈനികനുൾപ്പടെ 166 പേരെ രക്ഷപ്പെടുത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. 41 വാഹനങ്ങളാണ് ഒഴുക്കിൽപ്പെട്ട് ഒലിച്ചുപോയത്. അതേസമയം, സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ മുഖ്യമന്ത്രി പ്രേം സിങ് തമാങ്ങുമായി (Sikkim Chief Minister Prem Singh Tamang) സംസാരിച്ചിരുന്നു. പ്രകൃതി ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന് വേണ്ട എല്ലാ പിന്തുണയും ഉറപ്പ് നൽകിയതായി മോദി എക്‌സ് പേജിൽ കുറിച്ചു.

സിക്കിമിലും വടക്കൻ ബംഗാളിലും നിയോഗിക്കപ്പെട്ടുട്ടുള്ള മറ്റെല്ലാ സൈനികരും നിലവിൽ സുരക്ഷിതരാണ്. ഗാങ്‌ടോക്കിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള ഇന്ദ്രേനി പാലം എന്നറിയപ്പെടുന്ന സിങ്‌ടാമിലെ ഒരു ഉരുക്ക് പാലവും പ്രളയത്തിൽ ഒലിച്ചുപോയി. നദീതീരത്തുള്ള താഴ്‌ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലാണ്. പ്രളയം ബാധിച്ച വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒക്‌ടോബർ എട്ട് വരെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

Also Read :Flash Flood In Sikkim : സിക്കിമിലെ മേഘവിസ്‌ഫോടനവും മിന്നല്‍ പ്രളയവും : 23 സൈനികര്‍ അടക്കം 43 പേര്‍ക്കായി തെരച്ചില്‍

സുരക്ഷ ഉറപ്പാക്കുമെന്ന് സംസ്ഥാന ഭരണകൂടം :സംസ്ഥാന ഭരണകൂടം വിവിധയിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. നൂറുകണക്കിന് ആളുകൾ ഇപ്പോൾ തന്നെ അഭയാർഥി ക്യാമ്പുകളിലാണുള്ളത്. ദുരിതബാധിതർക്ക് വേണ്ട എല്ലാ സഹായവും നൽകാൻ തങ്ങൾ പ്രതിജ്‌ഞാബദ്ധരാണെന്നും സാഹചര്യത്തിന്‍റെ വ്യാപ്‌തി മനസിലാക്കി എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികൾ കൈകൊള്ളുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

Last Updated : Oct 5, 2023, 9:04 AM IST

ABOUT THE AUTHOR

...view details