ന്യൂഡൽഹി: രാജ്യത്ത് സ്‌പുട്‌നിക് വി കൊവിഡ് വാക്സിന്‍റെ ഉത്പാദനത്തിനായി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി തേടിയതായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. റഷ്യയുടെ സ്‌പുട്‌നിക് വി വാക്സിൻ ഇന്ത്യയിൽ ഡോ. റെഡ്ഡി ലബോറട്ടറീസാണ് നിർമ്മിക്കുന്നത്. ജൂണിൽ 10 കോടി കൊവിഷീൽഡ് ഡോസുകൾ നിർമ്മിക്കാനും വിതരണം ചെയ്യാനും കഴിയുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഇതിനോടകം സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കൂടാതെ നോവവാക്സ് വാക്സിനും ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്നു. 30 ലക്ഷം ഡോസ് സ്‌പുട്‌നിക് വി വാക്സിനാണ് ചൊവ്വാഴ്ച ഹൈദരാബാദിൽ എത്തിയത്.
സ്‌പുട്‌നിക് വാക്‌സിന്‍ ഉത്പാദനത്തിന് അനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
സ്‌പുട്‌നിക് വി നിർമ്മിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്‌ക്ക് അപേക്ഷ നൽകി. ടെസ്റ്റ് വിശകലനത്തിനും വിദഗ്‌ദ പരിശോധനയ്ക്കുമാണ് അനുമതി തേടിയിരിക്കുന്നത്.
സ്‌പുട്‌നിക് വാക്‌സിന്‍ ഉത്പാദനത്തിനായി അനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ