ചണ്ഡിഗഡ് : ഡി.ജി.പി ഇക്ബാൽ പ്രീത് സിങ് സഹോട്ട, അഡ്വക്കേറ്റ് ജനറലല്‍ എ.പി.എസ് ഡിയോള്‍ എന്നിവരുടെ നിയമനം റദ്ദാക്കണമെന്ന് ആവര്‍ത്തിച്ച് നവജ്യോത് സിങ് സിദ്ദു. ഇവരുടെ നിയമനങ്ങൾ ഗുരു ഗ്രന്ഥ സാഹിബ് അപമാനിച്ചതിനെ തുടര്‍ന്നുള്ള പ്രതിഷേധത്തില്‍ കൊല്ലപ്പെട്ട ഇരകളുടെ മുറിവുകളിൽ ഉപ്പ് പുരട്ടുന്നതിന് തുല്യമാണ്. തീരുമാനം തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ട്വീറ്റിലൂടെയാണ് സിദ്ദു തന്‍റെ വിയോജിപ്പ് രേഖപ്പെടുത്തിയത്. ''ഗുരു ഗ്രന്ഥ സാഹിബ് അപമാനിച്ചെന്ന വിഷയവും മയക്കുമരുന്ന് കച്ചവടത്തിന് പിന്നിലെ പ്രധാന കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും 2017 ൽ ഞങ്ങളുടെ സർക്കാരിനെ അധികാരത്തിലെത്തിച്ചു. കഴിഞ്ഞ മുഖ്യമന്ത്രി പരാജയമായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ നീക്കം ചെയ്‌തത്. ഇപ്പോൾ നടന്ന ഡി.ജി.പി, എ.ജി നിയമനങ്ങൾ ഇരകളുടെ മുറിവുകളിൽ ഉപ്പ് പുരട്ടുന്നതിന് തുല്യമാണ്''.
'സഹോട്ട തുടരാൻ പാടില്ല, ആവര്‍ത്തിച്ച് സിദ്ദു'
നിയമന തീരുമാനത്തില്‍ നിന്നും പിന്മാറണമെന്നും അല്ലെങ്കിൽ തങ്ങൾക്ക് മുഖമില്ലെന്നുമാണ് സിദ്ദുവിന്‍റെ ട്വീറ്റ്. ഗുരു ഗ്രന്ഥ സാഹിബിനെ അപമാനിച്ചെന്ന 2015 ലെ കേസിൽ അന്വേഷണം നടത്തിയ പ്രത്യേക സംഘത്തിന് സഹോട്ടയാണ് നേതൃത്വം നല്‍കിയത്.