കേരളം

kerala

ETV Bharat / bharat

'വരുണയില്‍ സിദ്ധരാമയ്യ വിജയം കൊയ്യും, മുഖ്യമന്ത്രിയാകും'; മകന്‍ യതീന്ദ്ര - karnataka election

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്നും യതീന്ദ്ര സിദ്ധരാമയ്യ.

plane  Yathindra Siddaramaiah  Siddaramaiah  Siddaramaiah will be the next CM says Yathindra  Siddaramaiah will be the next CM  വരുണയില്‍ സിദ്ധരാമയ്യ വിജയം കൊയ്യും  യതീന്ദ്ര സിദ്ധരാമയ്യ  മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ  കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്  കോണ്‍ഗ്രസ് സര്‍ക്കാര്‍  സിദ്ധരാമയ്യ  മുഖ്യമന്ത്രി കര്‍ണാടക  യതീന്ദ്ര സിദ്ധരാമയ്യ  karnataka election  Assembly election
വരുണയില്‍ സിദ്ധരാമയ്യ വിജയം കൊയ്യും

By

Published : May 13, 2023, 10:43 AM IST

Updated : May 13, 2023, 1:19 PM IST

ബെംഗളൂരു: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ വരുണയില്‍ വിജയം കൊയ്യുമെന്ന് മകന്‍ യതീന്ദ്ര സിദ്ധരാമയ്യ. കന്നഡ മണ്ണിന്‍റെ ആഗ്രഹം പോലെ തന്നെ തന്‍റെ പിതാവ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. 'ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ ഞങ്ങള്‍ എന്തും ചെയ്യും. കര്‍ണാടകയിലെ ജനങ്ങളുടെ താത്‌പര്യ പ്രകാരം എന്‍റെ അച്ഛന്‍ മുഖ്യമന്ത്രിയാകണം' -എന്നുമാണ് യതീന്ദ്ര മാധ്യമങ്ങളോട് പറഞ്ഞത്.

വര്‍ഷങ്ങളായി വരുണ ഭരിച്ച് 'സിദ്ധരാമയ്യ കുടുംബം': വരുണ നിയോജകമണ്ഡലത്തില്‍ നിന്നാണ് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ ഇത്തവണയും ജനവിധി തേടിയത്. 2008ലെ നിയമസഭ തെരഞ്ഞെടുപ്പ് മുതല്‍ വരുണ സിദ്ധരാമയ്യ കുടുംബത്തിന് അനുകൂലമാണ്. 2018ല്‍ സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര സിദ്ധരാമയ്യയും വരുണയില്‍ മത്സരിച്ചു.

സിദ്ധരാമയ്യ

ബിജെപിയുടെ ടി ബസവരാജുവിനെ 58616 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് യതീന്ദ്ര അന്ന് പരാജയപ്പെടുത്തിയത്. ജെഡിഎസ് പാര്‍ട്ടിയിലായിരുന്ന സിദ്ധരാമയ്യ 2006ലാണ് കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്. തുടര്‍ന്ന് അതേ വര്‍ഷം തന്നെ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ നിന്ന് ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചു.

ഈ വിജയമാണ് സിദ്ധരാമയയ്യുടെ ജീവിതം മാറ്റിമറിച്ചത്. വരുണയില്‍ കൂടുതല്‍ സജീവമാകാന്‍ കഴിഞ്ഞത് 2013ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യയ്‌ക്ക് കൂടുതല്‍ നേട്ടം കൊയ്യാനായി. വന്‍ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് വിജയിച്ചതോടെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സിദ്ധരാമയ്യ അഞ്ച് വര്‍ഷം കര്‍ണാടകയെ നയിച്ചു.

Last Updated : May 13, 2023, 1:19 PM IST

ABOUT THE AUTHOR

...view details