ലഖ്നൗ: യോഗി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. സംസ്ഥാനത്ത് സമ്പദ് വ്യവസ്ഥ തകരാൻ കാരണം ബിജെപി സർക്കാരാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ദീർഘവീക്ഷണമില്ലാതെ നടപ്പാക്കിയ പദ്ധതികൾ സംസ്ഥാനത്തെ തൊഴില്ലിലായ്മയെ വർധിപ്പിച്ചുവെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.
സമ്പദ് വ്യവസ്ഥ നശിപ്പിച്ചു
"സമ്പദ് വ്യവസ്ഥ നില നിർത്താൻ നിക്ഷേപകരുടെ യോഗം നടത്തിയിട്ടും ഒന്നും സംഭവിച്ചില്ല. വർധിച്ചുവരുന്ന തൊഴിലില്ലായ്മയ്ക്ക് ബിജെപിയുടെ ഹ്രസ്വകാഴ്ചയുള്ള നയങ്ങളാണ് ഉത്തരവാദി. ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ നൽകാമെന്ന യുപി മുഖ്യമന്ത്രിയുടെ അവകാശവാദം ഇപ്പോൾ എവിടെയാണ്?. സമ്പദ്‌വ്യവസ്ഥയെ തകർക്കുന്ന ഉത്തരവാദിത്തം ബിജെപിക്കാണ്", എസ്പി അധ്യക്ഷൻ പ്രസ്താവനയിൽ പറഞ്ഞു. യുവാക്കൾക്ക് ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ നൽകുന്നതിനെക്കുറിച്ച് യുപി മുഖ്യമന്ത്രി അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നുവെങ്കിലും അതെല്ലാം എവിടെയെന്നും അഖിലേഷ് ചോദിച്ചു.
തൊഴിലില്ലായ്മ രൂക്ഷം