കേരളം

kerala

ETV Bharat / bharat

'ആർഎസ്‌എസിന് ഹൈന്ദവ ഗ്രന്ഥങ്ങളുടെയോ ആത്മീയ നേതാക്കളുടെയോ പിൻബലമില്ല' : വഴിപിഴച്ച് പോയെന്ന് പുരി ശങ്കരാചാര്യ

ഗ്രന്ഥങ്ങളോ ഗുരുക്കളോ ഇല്ലാതെ ആർഎസ്‌എസിന് എങ്ങോട്ടും പോകാനാകില്ലെന്നും പോയാലും അതുപോലെ തന്നെ തിരിച്ച് വരുമെന്നും പുരി ശങ്കരാചാര്യ.

ആർഎസ്‌എസ്  RSS  പുരി ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതി  പുരി ശങ്കരാചാര്യ  Shankaracharya Swami Nischalananda Saraswati  ശങ്കരാചാര്യ  മോഹൻ ഭാഗവത്  Mohan Bhagwat
പുരി ശങ്കരാചാര്യ

By

Published : Apr 13, 2023, 2:29 PM IST

ബിലാസ്‌പൂർ: ആർഎസ്‌എസിനെ വീണ്ടും കടന്നാക്രമിച്ച് പുരി ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതി രംഗത്ത്. ആർഎസ്എസിന് പരമ്പരാഗത ഹൈന്ദവ ഗ്രന്ഥങ്ങളോ ആത്മീയ നേതാക്കളോ ഒന്നുമില്ലെന്നും ഈ അഭാവത്തിൽ ആർഎസ്എസ് വഴിപിഴച്ചു പോയി എന്നുമായിരുന്നു പുരി ശങ്കരാചാര്യയുടെ ആരോപണം. ഛത്തീസ്‌ഗഡിലെ ബിലാസ്‌പൂരിലെസിഎംഡി കോളജ് ഗ്രൗണ്ടിൽ നടന്ന മത സമ്മേളനത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ആർഎസ്എസിന് ഒരു ഗ്രന്ഥത്തിന്‍റെയും പിൻബലമില്ല, അവർക്ക് ചരിത്രപരമായ പിൻബലമുള്ള ഒരു ഗുരുവോ നേതാവോ ഇല്ല. 62 വർഷം മുമ്പ് ഡൽഹിയിൽ വിദ്യാർഥി ജീവിതത്തിനിടയിൽ കണ്ടുമുട്ടിയ ആർഎസ്എസ് പ്രവർത്തകരുമായി നടത്തിയ ആശയ വിനിമയത്തിന്‍റെ അടിസ്ഥാനത്തിലാണ് താൻ ഈ അവകാശവാദം ഉന്നയിക്കുന്നത്' -ശങ്കരാചാര്യ പറഞ്ഞു.

'ഗ്രന്ഥങ്ങളോ ഗുരുക്കളോ ഇല്ലാതെ ആർഎസ്എസ് ഏതുവരെ പോകും? പോയാലും അവർ ഇവിടെത്തന്നെ തിരിച്ചുവരും. അതിനാൽ അലഞ്ഞ് തിരിയുന്നത് തുടരുക' -പരിഹസിച്ചുകൊണ്ട് പുരി ശങ്കരാചാര്യ പറഞ്ഞു. അതേസമയം രാഷ്ട്രീയവും മതവും തമ്മിലുള്ള പരസ്‌പര ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഒരിക്കലും മതത്തിന്‍റെ പരിധിക്കപ്പുറത്തല്ല രാഷ്‌ട്രീയം എന്നായിരുന്നു പുരി ശങ്കരാചാര്യയുടെ മറുപടി.

'രാഷ്‌ട്രീയമെന്നാൽ രാജധർമമാണ്. ഒരിക്കലും മതത്തിന്‍റെ പരിധിക്കപ്പുറത്ത് രാഷ്‌ട്രീയമില്ല. രാഷ്‌ട്രീയവും മതവും പരസ്‌പരം പര്യായങ്ങളാണ്. ക്ഷേത്രങ്ങളുടെ മഹത്വം വികലമാക്കുന്നത് രാഷ്ട്രീയമല്ല, രാഷ്ട്രീയത്തിന്‍റെ പേരിലുള്ള ഉന്മാദമാണ്' -പുരി ശങ്കരാചാര്യ പറഞ്ഞു.

ഹിന്ദുമതം അറിയാത്തവർ അപകടത്തിൽ: ഹിന്ദുക്കൾ അപകടത്തിലാണെന്ന വാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഹിന്ദുക്കൾ അപകടത്തിലല്ലെന്നും ഹിന്ദുമതം അറിയാത്തവരും അതിൽ വിശ്വസിക്കാത്തവരുമാണ് അപകടത്തിലെന്നുമായിരുന്നു ശങ്കരാചാര്യയുടെ മറുപടി. നേരത്തെ ആർഎസ്‌എസിനെതിരെയും ആർഎസ്‌എസ് നേതാവ് മോഹൻ ഭാഗവതിനെതിരെയും പുരി ശങ്കരാചാര്യ രംഗത്തെത്തിയിട്ടുണ്ട്.

ആർഎസ്‌എസിനെതിരെ നേരത്തെയും വിമർശനം: ജാതി വ്യവസ്ഥ സൃഷ്‌ടിച്ചത് പുരോഹിതൻമാരാണെന്നും ദൈവമല്ലെന്നുമുള്ള മോഹൻ ഭാഗവതിന്‍റെ പ്രസ്‌താവനക്കെതിരെയാണ് നേരത്തെ പുരി ശങ്കരാചാര്യ വിമർശനവുമായി രംഗത്തെത്തിയത്. വർണ സമ്പ്രദായം ബ്രാഹ്മണരുടെ മാത്രം സമ്മാനമാണെന്നും സനാതന ഹിന്ദുക്കളുടെയെല്ലാം പൂർവികർ ബ്രാഹ്മണർ മാത്രമാണെന്നുമായിരുന്നു ശങ്കരാചാര്യയുടെ മറുപടി.

ആദ്യത്തെ ബ്രാഹ്മണന്‍റെ പേര് ബ്രഹ്മാജി എന്നാണ്. നിങ്ങൾ വേദ ഗ്രന്ഥങ്ങൾ എല്ലാം പഠിക്കണം. ബ്രാഹ്മണർ മാത്രമാണ് ലോകത്തെ എല്ലാ ശാസ്‌ത്രങ്ങളും കലകളും വിശദീകരിക്കുന്നത്. സനാതന സമ്പ്രദായം അംഗീകരിക്കുന്നില്ലെങ്കിൽ പിന്നെ എന്ത് സമ്പ്രദായമാണ് അംഗീകരിക്കേണ്ടതെന്നും വർണ സമ്പ്രദായം സൃഷ്‌ടിച്ചത് വിഡ്ഢികളല്ല പണ്ഡിതന്മാരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വിദേശ രാജ്യങ്ങളിലും വർണ സമ്പ്രദായം: ആർഎസ്എസിന് സ്വന്തമായി ഒരു പുസ്‌തകമോ പുസ്‌തകത്തെക്കുറിച്ചുള്ള അറിവോ ഇല്ല. ലോകത്തിന്‍റെ പ്രശ്‌നം പരിഹരിക്കാൻ ഇന്നും ആളുകളെല്ലാം ഇന്ത്യയിലെ ബ്രാഹ്മണൻമാരുടെ അടുത്തേക്കാണ് വരുന്നത്. സനാതന സമ്പ്രദായത്തിന്‍റെ അഭാവത്തിൽ യുഎസ് പോലുള്ള രാജ്യങ്ങളിൽ ബദൽ ജാതി സമ്പ്രദായം സൃഷ്‌ടിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഐക്യരാഷ്‌ട്ര സഭയുടെ പ്രശ്‌നങ്ങളും പരിഹരിക്കും: അമേരിക്ക, ഫ്രാൻസ് പോലുള്ള രാജ്യങ്ങളിൽ വർണ സമ്പ്രദായമില്ലെന്നും അത്തരം രാജ്യങ്ങളിൽ ബ്രാഹ്മണർ, വൈശ്യർ, ക്ഷത്രിയർ, ശൂദ്രർ തുടങ്ങിയതിന് പകരമായ വ്യവസ്ഥ സൃഷ്‌ടിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ ഐക്യരാഷ്ട്ര സഭയുടെ എല്ലാ പ്രശ്‌നങ്ങളും തങ്ങളുടെ അടുത്തേക്ക് എത്തിയാൽ പരിഹരിക്കപ്പെടുമെന്നും ശങ്കരാചാര്യ വാദം ഉന്നയിച്ചിരുന്നു.

ABOUT THE AUTHOR

...view details