നാഗോൺ:അസമിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് അസമിൽ കോൺഗ്രസിന്‍റെ സാന്നിധ്യം കണ്ടെത്താൻ സാധിക്കുവെന്ന് അമിത് ഷാ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് അസമിൽ കാണുന്ന കോൺഗ്രസ് നേതാക്കൾ അല്ലാത്ത സമയങ്ങളിൽ ഡൽഹിയിൽ ചുറ്റിത്തിരിയുന്നവരാണെന്നും അമിത് ഷാ പറഞ്ഞു. നാഗാവോൺ ജില്ലയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഷാ.
അസമിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ
തെരഞ്ഞെടുപ്പ് കാലത്ത് അസമിൽ കാണുന്ന കോൺഗ്രസ് നേതാക്കൾ അല്ലാത്ത സമയങ്ങളിൽ ഡൽഹിയിൽ ചുറ്റിത്തിരിയുന്നവരാണെന്നും അമിത് ഷാ പറഞ്ഞു.
അസമിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ
അസം മൂവ്മെന്‍റിന്‍റെ കാലഘട്ടത്തിൽ സംസ്ഥാനത്തെ യുവാക്കൾക്ക് നേരെ കോൺഗ്രസ് അക്രമണം അഴിച്ച് വിട്ടെന്നും എന്നാൽ ഇപ്പോൾ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനത പാർട്ടിയുടെ വോട്ടുകൾ കുറയ്ക്കാൻ അവർ പല പേരുകളിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെന്നും കോൺഗ്രസിനെ വിജയിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും അമിത് ഷാ ആരോപിച്ചു. കോൺഗ്രസിനെ വിജയിപ്പിക്കാൻ ബിജെപിയുടെ വോട്ട് കുറയ്ക്കാൻ അവർ ശ്രമിക്കുന്നത് ഖേദകരമാണെന്നും ഷാ പറഞ്ഞു.