പ്രിയ ആരാധകരുമായി ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍ Shah Rukh Khan എല്ലായ്‌പ്പോഴും സംവദിക്കാറുണ്ട്. ട്വിറ്ററിലൂടെ ആസ്‌ക് എസ്‌ആര്‍കെ AskSRK എന്ന സെഷനിലൂടെയാണ് താരം ആരാധകരുമായി നിരന്തരം സംസാരിക്കാറുള്ളത്. ഇപ്പോഴിതാ ആസ്‌ക് എസ്‌ആര്‍കെ സെഷനിലൂടെ ഷാരൂഖ് ആരാധകരെ അത്‌ഭുതപ്പെടുത്തിയിരിക്കുകയാണ്.
സെഷന്‍റെ അവസാനത്തിൽ, ഷാരൂഖ് ഖാന്‍ തന്‍റെ റിലീസിനൊരുങ്ങുന്ന 'ജവാന്‍റെ' Jawan പുതിയ പോസ്‌റ്റര്‍ പങ്കുവച്ചു. തല മൊട്ട അടിച്ച കിംഗ് ഖാനെയാണ് പോസ്‌റ്ററില്‍ കാണാനാവുക. പോസ്‌റ്ററില്‍ കൈകളില്‍ തോക്കുകളുമായാണ് താരം നില്‍ക്കുന്നത്.
'ഞാൻ വില്ലനായാല്‍, ഒരു നായകനും എന്‍റെ മുന്നിൽ നിൽക്കാനാവില്ല! ജവാൻ പ്രിവ്യൂ പുറത്തുവിട്ടു! 2023 സെപ്റ്റംബർ 7ന് 'ജവാൻ' ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഹിന്ദി, തമിഴ്, തെലുഗു എന്നീ ഭാഷകളില്‍ റിലീസ് ചെയ്യും' - പോസ്‌റ്റര്‍ പങ്കുവച്ചുകൊണ്ട് ഷാരൂഖ് കുറിച്ചു.
തൊട്ടുപിന്നാലെ കമന്‍റുകളുമായി ആരാധകരും ഒഴുകിയെത്തി. മറ്റ് ബോളിവുഡ് താരങ്ങളും പോസ്‌റ്ററിന് കമന്‍റുകളിട്ടിട്ടുണ്ട്. ഒരു കിരീട ഇമോജിയാണ് രണ്‍വീര്‍ സിങ് Ranveer Singh പോസ്‌റ്ററിന് പങ്കുവച്ചിരിക്കുന്നത്. നടന്‍ സിദ്ധാന്ത് ചതുർവേദിയും Siddhanth Chaturvedi കമന്‍റ് ചെയ്‌തിട്ടുണ്ട്.
Also Read:Jawan Movie| ജവാൻ ടീസര്‍ ലോഞ്ചിനായി 2 തീയതികളുമായി ഷാരൂഖും അറ്റ്‌ലിയും; അതിഥിയില്‍ നിന്നും അനുമതി ലഭിച്ച ശേഷം പ്രഖ്യാപനം
'ഇത് കാണാൻ ഇനിയും കാത്തിരിക്കാനാവില്ല, സർ' - ഒരു ആരാധകന്‍ കുറിച്ചു. 'ഓ സർ, താങ്കള്‍, ഞങ്ങളുടെ ഹൃദയത്തിലെ ഏറ്റവും മികച്ച രാജാവാണ്. എന്നെന്നും എപ്പോഴും സ്നേഹവും ബഹുമാനവും' - മറ്റൊരു ആരാധകന്‍ കുറിച്ചു. 'ജവാനിൽ ഞാന്‍ വളരെ ആവേശത്തിലാണ്.' - ഇപ്രകാരം ആയിരുന്നു മറ്റൊരു കമന്‍റ്.
അറ്റ്‌ലി Atlee സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ അവതരണം റെഡ് ചില്ലീസ് എന്‍റര്‍ടെയിന്‍മെന്‍റാണ് Red Chillies Entertainment. ഗൗരി ഖാന്‍ Gauri Khan ആണ് സിനിമയുടെ നിര്‍മാണം. ഗൗരവ് വെര്‍മ Gaurav Verma സഹ നിര്‍മാതാവുമാണ്. 2023 സെപ്‌റ്റംബര്‍ 7ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഹിന്ദി, തമിഴ്, തെലുഗു എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.
തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താരയും Nayanthara ഷാരൂഖ് ഖാനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ വിജയ് സേതുപതിയും Vijay Sethupathi സുപ്രധാന വേഷത്തില്‍ എത്തുന്നു. ദീപിക പദുകോണ്‍ Deepika Padukone അതിഥി വേഷത്തിലും എത്തുന്നുണ്ട്. കൂടാതെ പ്രിയാമണി Priyamani, സന്യ മൽഹോത്ര Sanya Malhotra, റിദ്ധി ദോഗ്ര Ridhi Dogra എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
Also Read:Jawan| 'അഭിമാനം, ലവ് യു നൻപാ'; വിജയ് സേതുപതിക്ക് നന്ദി പറഞ്ഞ് ഷാരൂഖ് ഖാൻ
'പഠാന്' Pathaan ശേഷമുള്ള 2023ലെ ഷാരൂഖിന്‍റെ രണ്ടാമത്തെ റിലീസാണ് 'ജവാന്‍'. നിരവധി ബോക്‌സ് ഓഫിസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ 'പഠാന്‍', ഷാരൂഖിന്‍റെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും വലിയ ഹിറ്റായി മാറിയിരുന്നു. നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം തിയേറ്ററുകളില്‍ എത്തിയ ഒരു ഷാരൂഖ് ഖാന്‍ ചിത്രമായിരുന്നു 'പഠാന്‍'.