കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ അസന്‍സോളിലെ സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയെ പ്രൊഫസര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. കാസി നസ്‌റുള്‍ സര്‍വകലാശാലയിലെ ബംഗ്ല ഡിപ്പാര്‍ട്ട്‌മെന്‍റിലെ പ്രൊഫസർ അസജുൽ അലി ഖാനെതിരെയാണ് വിദ്യാര്‍ഥി പരാതി നല്‍കിയത്. പ്രണയം നടിച്ച് വിവാഹം ചെയ്‌തതിന് ശേഷമാണ് ഇയാള്‍ വിദ്യാര്‍ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. തുടര്‍ന്ന് വിദ്യാര്‍ഥിയുമായുള്ള ബന്ധം നിഷേധിച്ചതോടെ ഇയാളെ ചോദ്യം ചെയ്‌തപ്പോഴാണ് മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധത്തിലാണെന്നും വിദ്യാര്‍ഥിയുമായുള്ള ബന്ധത്തില്‍ താത്‌പര്യമില്ലെന്നും അറിയിച്ചത്.
പ്രണയം നടിച്ച് ലൈംഗിക പീഡനത്തിനിരയാക്കി; സര്‍വകലാശാല പ്രൊഫസര്‍ക്കെതിരെ പരാതിയുമായി വിദ്യാര്‍ഥിനി - സര്‍വകലാശാല
പ്രണയം നടിച്ച് വിവാഹം ചെയ്‌തതിന് ശേഷം ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പ്രൊഫസര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി വിദ്യാര്‍ഥിനി
ഇതോടെയാണ് വിദ്യാര്‍ഥി ദുര്‍ഗാപൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുമായി വിദ്യാര്‍ഥി പൊലീസ് ഹൈക്കമ്മിഷണറെയും സമീപിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് താന്‍ പ്രൊഫസറുമായി പ്രണയത്തിലായത്. തുടര്‍ന്ന് മാര്‍ച്ചില്‍ ഇരുവരും വിവാഹിതരായെന്നും എന്നാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്‌തിരുന്നില്ലെന്നും മാര്‍ച്ച് അവസാനത്തോടെ അയാള്‍ മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധത്തിലാണെന്ന് പറയുകയും ചെയ്‌തെന്ന് വിദ്യാര്‍ഥി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ബംഗ്ലാദേശ് സ്‌കോളർഷിപ്പ് ലഭിച്ച തനിക്ക് സര്‍വകലാശാലയില്‍ പോകാന്‍ സാധിക്കില്ലെന്നും വിദ്യാര്‍ഥി പറഞ്ഞു.