കേരളം

kerala

ETV Bharat / bharat

Road Accident | ആന്ധ്രയിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് കനാലിലേക്ക് മറിഞ്ഞു; ഒരു കുട്ടി ഉൾപ്പെടെ 7 മരണം - സാഗർ കനാലിൽ ബസ് മറിഞ്ഞു

ബസിന്‍റെ അമിത വേഗതയും ഡ്രൈവർ ഉറങ്ങിപ്പോയതുമാണ് അപകട കാരണം

road accident  ആന്ധ്രാപ്രദേശിൽ ബസ് അപകടം  ബസ് അപകടം  ബസ് കനാലിലേക്ക് മറിഞ്ഞ് ഏഴ് മരണം  ROAD ACCIDENT AT ANDHRA PRADESHS DARSI  സാഗർ കനാലിൽ ബസ് മറിഞ്ഞു  bus plunged into Sagar Canal
ബസ് കനാലിലേക്ക് മറിഞ്ഞ് ഏഴ് മരണം

By

Published : Jul 11, 2023, 8:47 AM IST

Updated : Jul 11, 2023, 11:40 AM IST

ദാർസി (ആന്ധ്രാപ്രദേശ്) : ആന്ധ്രാപ്രദേശിൽ ബസ് കനാലിലേക്ക് മറിഞ്ഞ് ഒരു കുട്ടി ഉൾപ്പെടെ ഏഴ് പേർ മരിച്ചു. പ്രകാശം ജില്ലയിലെ ദാർസിയിൽ തിങ്കളാഴ്‌ച അർധ രാത്രിയോടെയാണ് അപകടമുണ്ടായത്. വിവാഹ സൽക്കാരത്തിനായി പോയവർ സഞ്ചരിച്ച ബസാണ് സാഗർ കനാലിലേക്ക് മറിഞ്ഞത്. അപകടത്തിൽ 12 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.

പൊഡിലി സ്വദേശികളായ അബ്‌ദുൾ അസീസ് (65), അബ്‌ദുൾ ഹാനി (60), ഷെയ്ഖ് റമീസ് (48), മുല്ല നൂർജഹാൻ (58), മുല്ല ജാനി ബീഗം (65), ഷെയ്ഖ് ഷബീന (35), ഷെയ്ഖ് ഹീന (6) എന്നിവരാണ് മരിച്ചത്. പ്രകാശം ജില്ലയിലെ പൊദിലിയിൽ നിന്ന് കിഴക്കൻ ഗോദാവരി ജില്ലയിലെ കാക്കിനാഡയിലേക്ക് പോവുകയായിരുന്നു ബസ്.

അപകടസമയത്ത് 40 പേർ ബസിൽ ഉണ്ടായിരുന്നു. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. തുടർന്ന് പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബസിന്‍റെ അമിത വേഗതയും ഡ്രൈവർ ഉറങ്ങിപ്പോയതുമാണ് അപകട കാരണമെന്ന് പൊലീസ് അറിയിച്ചു.

ഒഡിഷയിലും അപകടം : ഇക്കഴിഞ്ഞ ജൂണ്‍ 26ന് ഒഡിഷയിൽ ഒഎസ്‌ആർടിസി ബസും വിവാഹ സംഘം സഞ്ചരിച്ചിരുന്ന സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. സംഭവത്തിൽ ആറ് പുരുഷൻമാരും നാല് സ്‌ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ 12 യാത്രക്കാർ മരിച്ചു. ഒഎസ്‌ആർടിസി ബസും സ്വകാര്യ ബസും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്‍റെ കാരണം വ്യക്തമല്ല.

ഗഞ്ചം സ്വദേശികളായ രമേഷ് പ്രധാൻ (62), സീതാറാം പ്രധാൻ (60), സഞ്ജയ് മെദിൻ റേ (50), ത്രിപതി പ്രധാൻ, ആയുഷ്, സംഗീത ദകുവ (25), സുഗ്യാനി (27), സിബാനി പ്രധാൻ (27), ലിതു നായക് (40), ദേബൻസു പ്രധാൻ (2 വയസ്), അലോക് പ്രധാൻ (14), സുവേന്ദു പ്രധാൻ (32) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

ALSO READ :Odisha bus accident| ഒഡിഷയിൽ ഒഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; 12 മരണം, 6 പേർക്ക് പരിക്ക്

ഗഞ്ചം ജില്ലയ്‌ക്ക് കീഴിലുള്ള സനാഖേമുണ്ടി തഹസിലിലെ ഖെമുണ്ടി കോളജിന് സമീപമാണ് അപകടമുണ്ടായത്. രായഗഡയിൽ നിന്ന് ഒഡിഷ തലസ്ഥാനമായ ഭുവനേശ്വറിലേക്ക് പോവുകയായിരുന്ന ഒഎസ്ആർടിസി ബസാണ് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചത്. സംസ്ഥാനത്തെ ബെർഹാംപൂർ പ്രദേശത്തെ ഖണ്ഡദൂലി ഗ്രാമത്തിൽ നിന്ന് മടങ്ങുകയായിരുന്നു സ്വകാര്യ ബസിലുണ്ടായിരുന്ന വിവാഹ സംഘം.

കൂട്ടിയിടിയുടെ ആഘാതത്തിൽ ഒരു ബസ് പൂർണമായും മറ്റൊരു ബസിന്‍റെ മുൻഭാഗവും തകർന്നിരുന്നു. ഉടൻ തന്നെ ഗപഹണ്ടി പൊലീസും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ഗഞ്ചം ജില്ല ഭരണകൂടത്തിന്‍റെ മേൽനോട്ടത്തിൽ പരിക്കേറ്റവർക്ക് ചികിത്സയ്ക്കായി ഒഡിഷ സർക്കാർ 30,000 രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു.

മരിച്ചവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസും അറിയിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ നൽകാനും മുഖ്യമന്ത്രി നവീൻ പട്‌നായിക് നിർദേശം നൽകിയിരുന്നു.

Last Updated : Jul 11, 2023, 11:40 AM IST

ABOUT THE AUTHOR

...view details