ഹൈദരാബാദ് : സഞ്ജയ് ദത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദി വിർജിൻ ട്രീയുടെ സെറ്റില്‍ തീപിടിത്തം. മൗനി റോയ് അഭിനയിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ക്യാമറയുടെ ലൈറ്റ് പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. അഗ്നിബാധയില്‍ സെറ്റില്‍ ചെറിയ നാശനഷ്‌ടങ്ങളുണ്ടായി.
സംഭവത്തെ തുടര്‍ന്ന് രണ്ട് മണിക്കൂറോളം ചിത്രീകരണം നിര്‍ത്തിവച്ചു. അഗ്നി ശമന സേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സിദ്ധാന്ത് സച്ച് ദേവ് സംവിധാനം ചെയ്യുന്ന ഹൊറര്‍ കോമഡി ചിത്രമാണ് ദി വിർജിൻ ട്രീ. സഞ്ജയ് ദത്തും മൗനി റോയ്‌യും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ സണ്ണി സിങ്, പാലക് തിവാരി, ആസിഫ് ഖാൻ, എന്നിവരും പ്രധാന റോളുകളിലെത്തുന്നുണ്ട്.