അമരാവതി:ആന്ധ്രാപ്രദേശിലെ അമരാവതിയില്‍ നിന്നും ശ്രീകാകുളം ജില്ലയിലെ അരസവള്ളിയിലേക്ക് കര്‍ഷകര്‍ നടത്തുന്ന പദയാത്രയില്‍ ഒരു യാത്രികന്‍ ശ്രദ്ധേയനാവുകയാണ്. അമരാവതി ഉള്‍പ്പെടെ മൂന്ന് തലസ്ഥാനങ്ങള്‍ പണിയാനുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസ് സര്‍ക്കാറിന്‍റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് കര്‍ഷകരുടെ പ്രതിഷേധം. ചെറുപ്പാക്കാരെ വെല്ലുന്ന ഊര്‍ജ്ജവും ചുറുചുറുക്കുംകൊണ്ടാണ് 79 വയസുള്ള മാധവറാവു ആളുകളുടെ ശ്രദ്ധപിടിച്ച് പറ്റുന്നത്.
വെള്ള വസ്ത്രവും പച്ച അംഗവസ്ത്രവും കൈയിലൊരു കാവി കൊടിയും പിടിച്ചുമാണ് മാധവ് റാവു ദൂരങ്ങള്‍ താണ്ടുന്നത്. പച്ചക്കറിയും പഴങ്ങളും മാത്രമെ കഴിക്കുകയുള്ളൂ. ഒരു ദിവസം അരമണിക്കൂര്‍ മുതല്‍ മുക്കാല്‍ മണിക്കൂര്‍ വരെയാണ് ഉറക്കം. എങ്കിലും ചെറുപ്പാക്കാരേക്കാള്‍ വേഗത്തിലാണ് മാധവ് റാവുവിന്‍റെ നടത്തം.
കഴിഞ്ഞവര്‍ഷം 45 ദിവസമെടുത്ത് അമരാവതിയില്‍ നിന്ന് തിരുപ്പതിവരെ ഇദ്ദേഹം നടന്നിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് 66 ദിവസം കൊണ്ട് കാശിവരെ നടന്നിരുന്നുവെന്നും ഇടിവി ഭാരതിനോട് മാധവ് റാവു പറഞ്ഞു. അമരാവതി-തിരുപ്പതി പദയാത്രയില്‍ മാധവ് റാവു അരിഭക്ഷണം ഒന്നും തന്നെ കഴിച്ചിരുന്നില്ല.
പഴങ്ങളും പച്ചക്കറികളും മാത്രമാണ് കഴിച്ചിരുന്നത്. രാത്രി എല്ലാവരും ഉറങ്ങുമ്പോള്‍ ഇദ്ദേഹം എഴുന്നേറ്റിരിക്കുകയായിരിക്കും. കൂടുതല്‍ സമയം ഇദ്ദേഹം ധ്യാനത്തിലാണ് ചെലവഴിക്കുക. ഇതേ ചര്യതന്നെയാണ് ഈ യാത്രയിലും ഇദ്ദേഹം പിന്തുടര്‍ന്നത്. ഈ യാത്രയില്‍ മറ്റുള്ളവര്‍ ഉച്ചഭക്ഷണ ഇടവേളയില്‍ ചോറും മറ്റ് കറികളും കഴിച്ചപ്പോള്‍ മാധവ് റാവു കഴിച്ചത് നാല് കാരറ്റും, മുരിങ്ങകായും, രണ്ട് ചെറുനാരങ്ങയുമാണ്.
അമരാവതിയില്‍ തലസ്ഥാന നഗരി പണിയുന്നതിനായി ആറ് ഏക്കര്‍ ഭൂമിയാണ് മാധവ് റാവു നല്‍കിയത്. ഇദ്ദേഹത്തിന്‍റെ ഭാര്യ മരണപ്പെട്ടു. മകനും മകളും ബംഗളൂരുവിലാണ് താമസം. സഹോദരങ്ങള്‍ക്കൊപ്പമാണ് മാധവ് റാവു താമസിക്കുന്നത്.
കൃഷിപ്പണികള്‍ ചെയ്‌തിരുന്ന സമയത്ത് താന്‍ അഞ്ച് നേരം ഭക്ഷണം കഴിക്കുമായിരുന്നുവെന്ന് മാധവ് റാവു പറഞ്ഞു. 2007ല്‍ അദ്ദേഹം കൃഷിപ്പണികള്‍ ചെയ്യുന്നത് നിര്‍ത്തി. മെഡിറ്റേഷന്‍ പരിശീലിച്ചു. 2010മുതല്‍ ഉറക്കം കുറച്ച് വരികയാണ്. എല്ലാ ദിവസവും രാവിലെ നാരങ്ങവെള്ളം കുടിക്കും. ഒരു ദിവസം പല തവണ യോഗം ചെയ്യും. തനിക്ക് രക്ത സമ്മര്‍ദ്ദമോ പ്രമേഹമോ ഇല്ല. എത്ര ദൂരമാണെങ്കിലും താന്‍ നടക്കുമെന്നും മാധവ് റാവു പറഞ്ഞു.