കേരളം

kerala

ETV Bharat / bharat

Farm Laws| തെരഞ്ഞെടുപ്പ് പരാജയം മുന്‍കൂട്ടി കണ്ട തീരുമാനം: പ്രിയങ്ക ഗാന്ധി

തെരഞ്ഞെടുപ്പിലെ പരാജയം മനസിലാക്കിയതു കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi) കാര്‍ഷിക നിയമങ്ങള്‍ (Farm Laws) പിന്‍വലിച്ചതെന്ന് പ്രിയങ്ക ഗാന്ധി (Priyanka Gandhi).

priyanka gandhi  priyanka gandhi news  priyanka gandhi slams modi news  priyanka gandhi twitter  priyanka gandhi modi news  priyanka modi news  priyanka modi  priyanka gandhi farm laws repeal news  priyanka gandhi farm laws repeal  farm laws repeal priyanka gandhi  farm laws repeal priyanka gandhi news  പ്രിയങ്ക ഗാന്ധി  പ്രിയങ്ക ഗാന്ധി വാര്‍ത്ത  പ്രിയങ്ക ഗാന്ധി കാര്‍ഷിക നിയമം വാര്‍ത്ത  പ്രിയങ്ക ഗാന്ധി കാര്‍ഷിക നിയമം  കാര്‍ഷിക നിയമം പിന്‍വലിച്ചു പ്രിയങ്ക ഗാന്ധി വാര്‍ത്ത  കാര്‍ഷിക നിയമം പിന്‍വലിച്ചു പ്രിയങ്ക ഗാന്ധി  പ്രിയങ്ക ഗാന്ധി മോദി വിമര്‍ശനം വാര്‍ത്ത  പ്രിയങ്ക ഗാന്ധി മോദി വിമര്‍ശനം  പ്രിയങ്ക ഗാന്ധി പ്രതികരണം വാര്‍ത്ത  പ്രിയങ്ക ഗാന്ധി പ്രതികരണം
Farm Laws| തെരഞ്ഞെടുപ്പിലെ പരാജയം മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള തീരുമാനം, മോദിയെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി

By

Published : Nov 19, 2021, 1:18 PM IST

ന്യൂഡല്‍ഹി: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ പരാജയം മനസിലാക്കിയതുകൊണ്ടാണ് പ്രധാനമന്ത്രി (PM Narendra Modi) കാര്‍ഷിക നിയമങ്ങള്‍ (Farm Laws) പിന്‍വലിച്ചതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി (Priyanka Gandhi). നിങ്ങളുടെ ഉദ്ദേശ്യങ്ങളും മാറിക്കൊണ്ടിരിക്കുന്ന നിങ്ങളുടെ മനോഭാവവും വിശ്വസിക്കാൻ പ്രയാസമാണെന്നും പ്രധാനമന്ത്രിയെ പരിഹസിച്ചുകൊണ്ട് പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

'നിങ്ങളുടെ പാര്‍ട്ടി നേതാക്കള്‍ കര്‍ഷകരെ അപമാനിച്ചു, അവരെ ഭീകരരെന്നും ചതിയന്മാരെന്നും ഗുണ്ടകളെന്നും നിയമലംഘകരെന്നും വിളിച്ചു. നിങ്ങള്‍ തന്നെ അവരെ 'ആന്ദോളന്‍ജീവി' എന്ന് വിളിച്ചു. അവരെ തല്ലിച്ചതച്ചു, അറസ്റ്റ് ചെയ്‌തു, ' പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു.

600 കർഷകർ രക്തസാക്ഷികളായപ്പോഴും 350 ലധികം ദിവസം സമരം നീണ്ടപ്പോഴും കേന്ദ്രമന്ത്രിയുടെ മകൻ കർഷകരെ കാറിടിച്ച് കൊന്നപ്പോഴും കാര്യമാക്കിയില്ലെന്നും മോദിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് പ്രിയങ്ക പറഞ്ഞു.

'ഇപ്പോൾ, തെരഞ്ഞെടുപ്പിലെ പരാജയം മനസിലാക്കിയ നിങ്ങൾ, ഈ രാജ്യത്തിന്‍റെ യാഥാർഥ്യം പെട്ടെന്ന് മനസിലാക്കാൻ തുടങ്ങിയിരിക്കുന്നു- ഈ രാജ്യം നിർമിച്ചത് കർഷകരാണ്, ഇത് കർഷകരുടെ രാജ്യമാണ്, അവരാണ് രാജ്യത്തിന്‍റെ യഥാർഥ സംരക്ഷകർ, കർഷകരുടെ താൽപ്പര്യങ്ങളെ ചവിട്ടിമെതിച്ചുകൊണ്ട് ഒരു സർക്കാരിനും രാജ്യം ഭരിക്കാൻ കഴിയില്ല,' പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്‌തു.

ഗുരുനാനാക്ക് ദിനത്തോട്‌ അനുബന്ധിച്ച്‌ രാഷ്ട്രത്തെ അഭിസംബോധന ചെയ്യവേയാണ് വിവാദമായ മൂന്ന്‌ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ശൈത്യകാല പാർലമെന്‍റ് സമ്മേളനത്തില്‍ ഇക്കാര്യം അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു.

Also read: Mamata Banerjee| ബിജെപിയുടെ ക്രൂരതയെ കർഷകർ പേടിച്ചില്ല: മമത ബാനർജി

ABOUT THE AUTHOR

...view details