മുംബൈ: കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് മിനിട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെ വിപണിയില്‍ ഉണര്‍വ്. സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഉണര്‍വ് വ്യക്തമാക്കി സെന്‍സെക്സ് 443 പോയിന്‍റ് ഉയര്‍ന്ന് 46,728.83 പോയിന്‍റിലെത്തി. നിഫ്റ്റി 114.85 പോയിന്‍റ് ഉയര്‍ന്ന് 13,749.45 പോയിന്‍റിലുമെത്തി. ആറ് ദിവസമായി തുടര്‍ച്ചയായി നഷ്ടം തുടരുന്നതിനിടെയാണ് വിപണിയില്‍ ഉണര്‍വ് ദൃശ്യമായത്. കൊവിഡ് പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിവിധ സെക്ടറുകള്‍ക്ക് സഹായങ്ങള്‍ പ്രഖ്യാപിച്ചേക്കാമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍.
ബജറ്റില്‍ കണ്ണുനട്ട് രാജ്യം; വിപണിയില്‍ ഉണര്‍വ്
സെന്‍സെക്സ് 443 പോയിന്‍റ് ഉയര്‍ന്ന് 46,728.83 പോയിന്‍റിലെത്തി. നിഫ്റ്റി 114.85 പോയിന്‍റ് ഉയര്‍ന്ന് 13,749.45 പോയിന്‍റിലുമെത്തി.
ബജറ്റ് പ്രതീക്ഷയില്‍ രാജ്യം; വിപണയില്‍ ഉണര്‍വ്
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടൈറ്റാന്‍ കമ്പനി, ഐസിഐസിഐ ബാങ്ക്, ഐഒസി, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്‌സി, ഗെയില്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
Last Updated : Feb 1, 2021, 11:10 AM IST