മുംബൈ: ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്നും ഉയര്‍ന്നു. മുപ്പത് കമ്പനികളുടെ ഓഹരികള്‍ അടങ്ങിയ സെന്‍സെക്സ് 1,595.14 പോയിന്‍റ് വര്‍ധിച്ച് (2.91 ശതമാനം) 56,242.47പോയിന്‍റിലെത്തി. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് സെന്‍സെക്സ് ഉയരുന്നത്. മറ്റൊരു ഓഹരി സൂചികയായ നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ചിന്‍റെ നിഫ്റ്റി 411.95 പോയിന്‍റുകള്‍ വര്‍ധിച്ച് 16,757.3 പോയിന്‍റിലെത്തി.
ആക്സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, മാരുതി സുസുക്കി, ഹിന്ദുസ്ഥാന്‍ യൂണിലെവര്‍ എന്നിവയുടെ ഓഹരികളാണ് സെന്‍സെക്സില്‍ മികച്ച നേട്ടമുണ്ടാക്കിയത്. സെന്‍സെക്‌സില്‍ ടാറ്റ സ്റ്റീലിന്‍റെ ഓഹരി മാത്രമാണ് ഇടിഞ്ഞത്.
ലോകത്തിലെ മറ്റ് പ്രധാനപ്പെട്ട ഓഹരി വിപണികളും നേട്ടമാണ് ഉണ്ടാക്കുന്നത്. അതേസമയം അന്തരാഷട്ര എണ്ണ നിലവാരമായ ബ്രന്‍ഡ് ക്രൂഡ് ഓയില്‍ വില 1.66 ശതമാനം വര്‍ധിച്ച് ബാരലിന് 113 അമേരിക്കന്‍ ഡോളറായി.