മുംബൈ:കേന്ദ്ര ബജറ്റിന് മുന്നോടിയായി ഓഹരി വിപണിയില്‍ ഉണര്‍വ്. ബിഎസ്ഇയുടെ സെന്‍സെക്സ് സൂചിക 500 പോയിന്‍റ് വര്‍ധിച്ചു. എന്‍എസ്ഇയുടെ നിഫ്റ്റി സൂചിക വ്യാപാരം നടത്തുന്നത് 17,500 പോയിന്‍റിന് മുകളിലാണ്.
ഇന്നലെ ലോക്സഭയില്‍ വച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പറ്റിയുള്ള വിലയിരുത്തലുകളാണ് ഓഹരി വിപണിയില്‍ ഉണര്‍വുണ്ടാക്കിയത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന സൂചികകള്‍ ഭദ്രമാണെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് വിലയിരുത്തിയിരുന്നു. ഇന്നലെ സെന്‍സെക്സ് 814 പോയിന്‍റാണ് വര്‍ധിച്ചത്. നിഫ്റ്റി 238 പോയിന്‍റും വര്‍ധിച്ചു.