മുംബൈ:രാജ്യത്തെ ഓഹരി സൂചികകളില്‍ റെക്കോഡ് നേട്ടം തുടരുന്നു. സെന്‍സെക്സ് 300 പോയിന്‍റിലേറെ നേട്ടമുണ്ടാക്കിയാണ് വ്യാപാരം ആരംഭിച്ചത്. സെന്‍സെക്സ് 44,825 ല്‍ എത്തി ഇതുവരെയുള്ള ഏറ്റവും മികച്ച നിലയിലാണ്. നിഫ്റ്റിയും 76.25 പോയിന്‍റ് ഉയര്‍ന്ന് 13,145ല്‍ എത്തി നേട്ടമുണ്ടാക്കി.
റെക്കോഡ് നേട്ടം തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി - ആഗോള വിപണി
സെന്‍സെക്സ് 300 പോയിന്‍റിലേറെ നേട്ടമുണ്ടാക്കിയാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയും 13,145ല്‍ എത്തി നേട്ടമുണ്ടാക്കി. ആഗോള വിപണിയിലെ നേട്ടം ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചെന്നാണ് വിലയിരുത്തല്‍
റെക്കോഡ് നേട്ടം തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി
ആഗോള വിപണിയിലെ നേട്ടം ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ വിദേശ നിക്ഷേപത്തിലെ കുതിപ്പും സൂചികകള്‍ ഉയരാന്‍ കാരണമായി.
ബോംബെ സ്റ്റോക്ക് എക്സ്‌ചേഞ്ചില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, എസ്ബിഐ, ഐസിഐസിഐ, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ആക്സിസ് ബാങ്ക് ഉള്‍പ്പെടെയുള്ള കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്. അതേസമയം ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്‍റ്സ്, ബജാജാ ഫിനാന്‍സ്, ഇന്‍ഫോസിസ് ഉള്‍പ്പെടെ നഷ്ടത്തിലാണ്.