കേരളം

kerala

ETV Bharat / bharat

'എന്തുകൊണ്ടാണ് നിങ്ങൾ നിശബ്‌ദനായിരിക്കുന്നത്': ലഖിംപൂർ ഖേരി സംഭവത്തിൽ പ്രധാനമന്ത്രിയോട് കപിൽ സിബൽ - നരേന്ദ്ര മോദി

പ്രതിപക്ഷത്തായിരുന്നുവെങ്കിൽ എങ്ങനെ പ്രതികരിക്കുമായിരുന്നുവെന്നും രാജ്യസഭ എംപി കൂടിയായ കപിൽ സിബൽ പ്രധാനമന്ത്രിയോട് ചോദിച്ചു.

Lakhimpur violence  Kapil Sibal questions Prime Ministers' silence on Lakhimpur violence  Kapil Sibal on Lakhimpur violence  ലഖിംപൂർ ഖേരി  ലഖിംപൂർ ഖേരി സംഘർഷം  നരേന്ദ്ര മോദി  കപിൽ സിബൽ
'എന്തുകൊണ്ടാണ് നിങ്ങൾ നിശബ്‌ദനായിരിക്കുന്നത്': ലഖിംപൂർ ഖേരി സംഭവത്തിൽ പ്രധാനമന്ത്രിയോട് കപിൽ സിബൽ

By

Published : Oct 8, 2021, 2:56 PM IST

ന്യൂഡല്‍ഹി: ലഖിംപൂർ ഖേരി സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് കപിൽ സിബൽ. പ്രധാനമന്ത്രിയിൽ നിന്ന് ഒരു സഹതാപം മാത്രമാണ് ആവശ്യമെന്നും അത് അത്ര ബുദ്ധിമുട്ട് ഉള്ള കാര്യമല്ല എന്ന് കപിൽ സിബൽ ട്വിറ്ററിൽ കുറിച്ചു.

പ്രതിപക്ഷത്തായിരുന്നുവെങ്കിൽ എങ്ങനെ പ്രതികരിക്കുമായിരുന്നുവെന്നും രാജ്യസഭ എംപി കൂടിയായ കപിൽ സിബൽ പ്രധാനമന്ത്രിയോട് ചോദിച്ചു. ലഖിംപൂർ ഖേരി അക്രമത്തിൽ സ്വമേധയാ നടപടിയെടുക്കണമെന്ന് ഈ ആഴ്ച കപിൽ സിബൽ സുപ്രീംകോടതിയോട് അഭ്യർഥിച്ചിരുന്നു.

അതേസമയം, ബുധനാഴ്‌ച കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലഖിംപൂർ ഖേരി സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുകയും ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തു. ലഖിംപൂർ ഖേരിയിലെ സംഘർഷത്തിൽ നാല് കർഷകർ ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു.

Also Read: ലഖിംപൂർ ഖേരി അക്രമം; അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് അഖിലേഷ് യാദവ്

ABOUT THE AUTHOR

...view details