മുംബൈ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവും മുൻ മഹാരാഷ്ട്ര സഹമന്ത്രിയുമായ ഏക്നാഥ് ഗെയ്ക്വാദ് അന്തരിച്ചു. ബുധനാഴ്ച രാവിലെ പത്തിന് നഗരത്തിലെ ബ്രീച്ച്കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വർഷ ഗെയ്ക്വാദ് മകളാണ്.
മഹാരാഷ്ട്ര മുന്‍ മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു
1999ൽ മെഡിക്കൽ വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക നീതി വകുപ്പുകളുടെ സഹമന്ത്രിയായി. 2004 മുതൽ 2014 വരെ ലോക്സഭാംഗവുമായി.
മഹാരാഷ്ട്ര മുന്‍ മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു
1985 മുതൽ 2004 വരെ തുടർച്ചയായി നാലുതവണ ധാരാവിയിൽ നിന്നുള്ള എംഎൽഎ ആയിരുന്നു. 1999ൽ മെഡിക്കൽ വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക നീതി വകുപ്പുകളുടെ സഹമന്ത്രിയായി.2004 മുതൽ 2014 വരെ ലോക്സഭാംഗവുമായി.
മുംബൈ കോൺഗ്രസിലെ പ്രമുഖ ദളിത് നേതാവായ ഇദ്ദേഹം 2017 മുതൽ 2020 വരെ പാര്‍ട്ടി അധ്യക്ഷനുമായിരുന്നു.