കേരളം

kerala

ETV Bharat / bharat

ഇനിയും പുനസ്ഥാപിക്കാതെ മുതിര്‍ന്ന പൗരര്‍ക്കുള്ള ഇളവ് ; മുഴുവൻ നിരക്ക് നല്‍കേണ്ടിവന്നത് 4 കോടി യാത്രികര്‍ക്ക് - give it up scheme

2020 മാർച്ച് മുതൽ താത്‌കാലികമായി നിർത്തിവച്ച ഇളവുകൾ (Railway Concessions) ഇന്നും അങ്ങനെതന്നെ തുടരുകയാണ്

Restore Elderly Railway Concessions  railways elderly concessions  reinstatement of Reinstatement of Elderly Railway Concessions  റെയിൽവേ ഇളവുകളുടെ പുനസ്ഥാപനം  senior citizens  senior citizens concessions  മുതിർന്ന പൗരരുടെ ഇളവുകൾ  Railway Concessions  RTI  വിവരാവകാശ രേഖ  elderly concession  concession  വയോജന ഇളവ്  give it up scheme  ഗിവ് ഇറ്റ് അപ്പ്
Reinstatement of Elderly Railway Concessions| കൊവിഡിൽ റെയിൽവേ ഇളവുകൾ റദ്ദാക്കി; മുഴുവൻ നിരക്കിൽ യാത്ര ചെയ്തത് 4 കോടി പൗരർ

By

Published : Nov 21, 2021, 10:13 PM IST

ന്യൂഡൽഹി :2020 മാർച്ചിൽ കൊവിഡ് വ്യാപനം തുടങ്ങിയപ്പോള്‍ യാത്രാനിരക്കിലുള്ള ഇളവുകൾ (Railway Concessions) റെയിൽവേ താത്കാലികമായി നിർത്തിവച്ചതിന് ശേഷം, രാജ്യത്ത് ഏകദേശം നാല് കോടിയോളം മുതിർന്ന പൗരന്മാർ (senior citizens) മുഴുവൻ യാത്രാനിരക്കും നൽകാൻ നിർബന്ധിതരായതായി വിവരാവകാശ രേഖ (RTI).

മധ്യപ്രദേശ് സ്വദേശി ചന്ദ്ര ശേഖർ ഗൗർ സമർപ്പിച്ച ചോദ്യത്തിന് നൽകിയ മറുപടിയിൽ, 2020 മാർച്ച് 22നും 2021 സെപ്‌റ്റംബറിനും ഇടയിൽ 37,850,668 പൗരന്മാർ ട്രെയിൻ യാത്ര നടത്തിയതായി റെയിൽവേ വ്യക്തമാക്കി. ഈ കാലയളവിൽ കൊവിഡ് ലോക്ക്ഡൗൺ കാരണം ട്രെയിൻ സർവീസുകൾ മാസങ്ങളോളം നിർത്തിവച്ചിരുന്നു.

2020 മാർച്ച് മുതൽ താത്കാലികമായി നിർത്തിവച്ച ഇളവുകൾ ഇന്നും അങ്ങനെ തന്നെ തുടരുകയാണ്. മുതിർന്ന പൗരരിൽ സ്ത്രീകൾക്ക് 50 ശതമാനം ഇളവിനും പുരുഷന്മാർക്ക് 40 ശതമാനം ഇളവിനുമാണ് എല്ലാ ക്ലാസുകളിലും അർഹതയുള്ളത്. സ്ത്രീകളുടെ ഏറ്റവും കുറഞ്ഞ പ്രായപരിധി 58ഉം പുരുഷന് 60ഉം ആണ്. കഴിഞ്ഞ കുറേയേറെ വർഷങ്ങളായി ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് റെയിൽവേ നിരക്കുകളിലെ ഇളവുകൾ. അവ പിൻവലിക്കാൻ ഒന്നിലധികം കമ്മിറ്റികൾ ശുപാർശ ചെയ്തിരുന്നു.

ALSO READ: Farmers Tractor Rally | ട്രാക്‌ടർ മാർച്ച് നടക്കും ; പാർലമെന്‍റിൽ നിയമം റദ്ദാക്കും വരെ സമരമെന്ന് സംയുക്ത കിസാൻ മോർച്ച

ഇതിന്‍റെ ഫലമായി 2016 ജൂലൈയിൽ, ടിക്കറ്റ് ബുക്കിങ് സമയത്തെ മുതിർന്ന പൗരർക്കായുള്ള ഇളവ് (elderly concession) റെയിൽവേ ഒപ്ഷണല്‍ ആക്കി. തുടർന്ന് 2017 ജൂലൈയിൽ, മുതിർന്ന പൗരരുടെ ഇളവുകൾ ഭാഗികമായോ പൂർണമായോ ഉപേക്ഷിക്കാൻ "ഗിവ് ഇറ്റ് അപ്പ്" പദ്ധതി (give it up scheme) നടപ്പിലാക്കി.

നിലവിൽ യാത്രാനിരക്കിലെ ഇളവുകൾ പുനസ്ഥാപിക്കണമെന്ന (Restoring Railway Concession) ആവശ്യം ശക്തമായി നിലനിൽക്കുകയാണ്. സ്വന്തമായി വരുമാനമില്ലാത്തവർക്കും മുഴുവൻ യാത്രാ നിരക്കും നൽകാൻ കഴിയാത്തവർക്കുമെല്ലാം വലിയ സഹായകമാണ് ഇളവുകൾ.

കൊവിഡ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന ചില സർവീസുകൾ കഴിഞ്ഞ പത്ത് ദിവസമായി റെയിൽവേ പുനരാരംഭിച്ചു. ട്രെയിനുകളിലെ സ്പെഷ്യൽ ടാഗ് നീക്കം ചെയ്ത് ടിക്കറ്റ് നിരക്ക് കുറച്ചതും ട്രെയിനുകളിലെ ഭക്ഷണ വില്‍പ്പന പുനരാരംഭിച്ചതുമടക്കം ഇതിൽ ഉൾപ്പെടുന്നു. എന്നിരുന്നാലും ഇളവുകൾ പുനസ്ഥാപിക്കുന്നത് സംബന്ധിച്ച തീരുമാനം ഇപ്പോഴും അനിശ്ചിതത്വത്തിൽ തുടരുകയാണ്.

ABOUT THE AUTHOR

...view details