പട്‌ന: ഫെഡറൽ നിയമങ്ങളായ സിറ്റിസൺ അമെൻഡ്മെന്‍റ് ആക്‌റ്റ് (സിഎഎ), നാഷണൽ രജിസ്റ്റർ ഫോർ സിറ്റിസൺസ് (എൻആർസി) എന്നിവയെ വിമർശിക്കുന്ന തരത്തിലുള്ള പാഠങ്ങൾ വിദ്യാർഥികളെ പഠിപ്പിച്ചതിനെ തുടർന്ന് ബിഹാറിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു. സംഭവത്തിൽ ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇന്ത്യൻ പീനൽ കോഡിലെ 124 എ, 153 എ, 505 (2) വകുപ്പുകൾ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്.
ദേശവിരുദ്ധ പാഠങ്ങൾ പഠിപ്പിച്ചതിന് വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി - ബിഹാർ
എൻആർസിയെയും സിഎഎയെയും വിമർശിച്ച് ദേശവിരുദ്ധ പാഠങ്ങൾ വിദ്യാർഥികളെ പഠിപ്പിക്കുന്നതായി കണ്ടെത്തിയതേ തുടർന്നാണ് കേസെടുത്തത്.
Sedition case filed against educational institution for teaching anti-national lessons
ദേശീയ ശിശു സംരക്ഷണ അവകാശ കമ്മിഷൻ ചെയർമാൻ പ്രിയങ്ക സ്‌കൂളിൽ പരിശോധന നടത്തിയപ്പോഴാണ് ആരോപണവിധേയമായ സംഭവം പുറത്തായത്. സംഭവത്തിൽ പട്‌ന സീനിയർ പൊലീസ് സൂപ്രണ്ട് ഉൾപ്പെടെയുള്ള എല്ലാ ഉന്നത ഉദ്യോഗസ്ഥർക്കും ശിശു സംരക്ഷണ വകുപ്പ് കത്തയച്ചു.