കേരളം

kerala

ETV Bharat / bharat

ഷാഹി മസ്‌ജിദ് ഈദ്ഗാഹിനുള്ളിൽ ഹനുമാൻ ചാലിസ ചൊല്ലുമെന്ന് ഹിന്ദു സംഘടന; പ്രദേശത്ത് സുരക്ഷ ശക്തമാക്കി പൊലീസ് - ഹിന്ദു സംഘടന

അഖില ഭാരത ഹിന്ദു മഹാസഭയാണ് ഹനുമാൻ ചാലിസ ചൊല്ലുമെന്ന് പ്രഖ്യാപിച്ചത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് 1500ഓളം സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചു.

security beefed up in mathura  hanuman chalisa inside mosque  reciting hanuman chalisa  hanuman chalisa  ഷാഹി മസ്‌ജിദ് ഈദ്ഗാഹ്  ഹനുമാൻ ചാലിസ പാരായണം  പള്ളിക്കുള്ളിൽ ഹനുമാൻ ചാലിസ പാരായണം  അഖില ഭാരത ഹിന്ദു മഹാസഭ  അഖില ഭാരത ഹിന്ദു മഹാസഭയുടെ ആഹ്വാനം  ശ്രീകൃഷ്‌ണ ജന്മസ്ഥാൻ ക്ഷേത്രം  ശ്രീകൃഷ്‌ണ ജന്മസ്ഥാൻ  ഹനുമാൻ ചാലിസ  ഹിന്ദു സംഘടന  ഹിന്ദു സംഘടന ഹനുമാൻ ചാലിസ
ഹനുമാൻ ചാലിസ

By

Published : Dec 6, 2022, 11:36 AM IST

മഥുര:ഷാഹി മസ്‌ജിദ് ഈദ്ഗാഹിനുള്ളിൽ ഹനുമാൻ ചാലിസ പാരായണം ചെയ്യാനുള്ള അഖില ഭാരത ഹിന്ദു മഹാസഭയുടെ ആഹ്വാനത്തെത്തുടർന്ന് ഉത്തർപ്രദേശിലെ മഥുരയിൽ സുരക്ഷ ശക്തമാക്കി. ക്ഷേത്ര നഗരത്തിലെ ശ്രീകൃഷ്‌ണ ജന്മസ്ഥാൻ ക്ഷേത്രത്തിനും ഷാഹി മസ്‌ജിദ് ഈദ്ഗയ്ക്കും സമീപം 1,500 ഓളം പൊലീസുകാരെയും അർധ സൈനിക സേനാംഗങ്ങളെയും വിന്യസിച്ചു. നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്‌തു.

സ്‌കൂൾ വാഹനങ്ങൾക്കും ആംബുലൻസുകൾക്കും മാത്രമാണ് ഇളവ് നൽകിയിരിക്കുന്നത്. ശ്രീകൃഷ്‌ണ ജന്മസ്ഥാൻ, ഈദ്ഗാ എന്നിവിടങ്ങളിലേക്കുള്ള വാഹനഗതാഗതം പൂർണമായും നിരോധിച്ചു. വിവിധയിടങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ മുതൽ പ്രദേശത്ത് പൊലീസ് പരിശോധന നടത്തിവരികയാണ്. പുതിയ ആചാരങ്ങളോ അനുഷ്‌ഠിക്കാൻ അനുവദിക്കില്ലെന്നും നിയമം കൈയിലെടുക്കാനും ഈ തീർഥാടന നഗരത്തിന്‍റെ സമാധാനം നശിപ്പിക്കാനും ആരെയും അനുവദിക്കില്ലെന്നും സീനിയർ പൊലീസ് സൂപ്രണ്ട് ശൈലേഷ് പാണ്ഡെ പറഞ്ഞു.

എന്നാൽ, പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് അഖില ഭാരത ഹിന്ദു മഹാസഭ ദേശീയ ട്രഷറർ ദിനേഷ് കൗശിക് പറഞ്ഞു. ഞങ്ങളെ തടയാൻ ശ്രമിച്ചാൽ തടയുന്ന സ്ഥലത്ത് വച്ച് ഹനുമാൻ ചാലിസ ചൊല്ലുമെന്നും ഭരണകൂടം പരിപാടി തടഞ്ഞാൽ ആത്മഹത്യ ചെയ്യുമെന്നുമാണ് സംഘടനയുടെ ഭീഷണി. കഴിഞ്ഞ വർഷവും സംഘടന സമാനമായ ആഹ്വാനം നടത്തിയിരുന്നെങ്കിലും ഭരണകൂടം അത് തടഞ്ഞിരുന്നു.

ABOUT THE AUTHOR

...view details