ബെംഗളൂരു:കൊവാക്സിൻ ക്ഷാമം പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രം രണ്ടാമത്തെ ഡോസ് വാക്സിൻ നൽകാൻ കർണാടക സർക്കാർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് 25,311 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 529 മരണം കൊവിഡ് മൂലമെന്ന് കണ്ടെത്തി. അതേസമയം 57,333 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവിൽ 4,40,435 ആക്‌ടിവ് കേസുകളാണ് സംസ്ഥാനത്തുള്ളത്.
കൂടുതൽ വായനയ്‌ക്ക്:കർണാടകയിൽ 25,311 പേർക്ക് കൂടി കൊവിഡ് ; 57,333 പേർക്ക് രോഗമുക്തി
ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണവും സംസ്ഥാനത്ത് അധികരിച്ച് വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതുവരെ 446 പേർക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട് ചെയ്‌തു. 12 പേരാണ് അണുബാധ മൂലം മരണപ്പെട്ടതെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ സുധാകർ അറിയിച്ചു. അതേസമയം ബ്ലാക്ക് ഫംഗസ് പ്രതിരോധ ചികിത്സക്കാവശ്യമായ ആംഫോട്ടെറിസിൻ-ബി മരുന്നുകളുടെ 1,030 കുപ്പികൾ കർണാടകയ്‌ക്ക് അനുവദിച്ചതായി കേന്ദ്ര രാസവസ്തു- രാസവളം മന്ത്രി ഡി.വി. സദാനന്ദ ഗൗഡ പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ജൂൺ ഏഴ് വരെ സംസ്ഥാനത്തുടനീളം ലോക്ക്ഡൗൺ നീട്ടിയതായി കർണാടക സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
കൂടുതൽ വായനയ്‌ക്ക്:ബ്ലാക്ക് ഫംഗസ്; രോഗബാധയുടെ കാരണം കണ്ടെത്താന്‍ വിദഗ്ദര്‍ക്ക് നിര്‍ദ്ദേശം നല്‍കി കര്‍ണാടക സര്‍ക്കാര്‍