ഉത്തരകാശി : ഉത്തരാഖണ്ഡില്‍ ട്രെക്കിങ്ങിനിടെ കാണാതായ ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പൗരനെ കണ്ടെത്തി. ഉത്തരാഖണ്ഡ് എസ് ഡി ആര്‍ എഫ് സംഘം നടത്തിയ തിരച്ചിലിലാണ് 62 കാരനായ രാജീവ് റാവുവിനെ കണ്ടെത്തിയത്. ഉത്തരകാശിയിലെ ദോഡിറ്റാലിലേക്കുള്ള ട്രെക്കിങ്ങിനിടെ വഴിതെറ്റിയതിനെ തുടര്‍ന്ന് ഓഗസ്‌റ്റ് 20നാണ് അമേരിക്കയില്‍ നിന്നുള്ള വിനോദ സഞ്ചാരിയായ റാവുവിനെ കാണാതായത്.
ട്രെക്കിങ്ങിനിടെ വഴിതെറ്റി, കാണാതായ അമേരിക്കന്‍ പൗരനെ കണ്ടെത്തി - ഉത്തരാഖണ്ഡില്‍ കാണാതായ അമേരിക്കന്‍ പൗരനെ കണ്ടെത്തി
ഉത്തരകാശിയിലെ ദോഡിറ്റാലിലേക്കുള്ള ട്രെക്കിങ്ങിനിടെയാണ് അമേരിക്കന്‍ പൗരനായ 62 കാരനെ കാണാതായത്. 72 മണിക്കൂറോളം ഉത്തരാഖണ്ഡ് എസ് ഡി ആര്‍ എഫ് സംഘം നടത്തിയ തെരച്ചിലിനൊടുവിലാണ് ഇയാളെ രക്ഷപ്പെടുത്തിയത്
ട്രെക്കിങ്ങിനിടെ വഴി തെറ്റി, ഉത്തരാഖണ്ഡില്‍ കാണാതായ അമേരിക്കന്‍ പൗരനെ കണ്ടെത്തി
72 മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് വയോധികനെ എസ് ഡി ആര്‍ എഫ് സംഘം കണ്ടെത്തിയത്. ഇയാളെ കാണാനില്ലെന്ന വിവരം ലഭിച്ചതിന് പിന്നാലെ ഓഗസ്‌റ്റ് 20 - ന് തന്നെ അന്വേഷണ സംഘം പ്രദേശത്ത് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു.തുടര്‍ന്ന് ഇന്ന് (23-08-2022) ഉദ്‌കോട്ടി ഗഡിന് സമീപത്ത് നിന്നാണ് ഇയാളെ കണ്ടെത്തിയത്. ഇദ്ദേഹത്തെ ഉത്തരകാശിയിലെത്തിച്ചതായി പൊലീസ് വ്യക്തമാക്കി.