മുംബൈ:മഹാരാഷ്ട്രയിൽ ഒക്ടോബർ നാല് മുതൽ സ്കൂളുകൾ തുറക്കുമെന്ന് സർക്കാർ. ഗ്രാമീണ മേഖലയിൽ 5 മുതൽ 12 വരെയുള്ള ക്ലാസുകൾ പുനരാരംഭിക്കുമെന്നും സംസ്ഥാനത്ത് ഉടനീളം 8 മുതൽ 12 വരെയുള്ള വരെയുള്ള ക്ലാസുകൾ ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വർഷ ഗെയ്ക്വാദ് പറഞ്ഞു. താരതമ്യേന കുറവ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിൽ മാത്രമാണ് ഇതുവരെ സ്കൂളുകൾ തുറന്നിരുന്നത്.
അതേ സമയം നഗരപ്രദേശങ്ങളിൽ 1 മുതൽ 7 വരെ ക്ലാസുകളും ഗ്രാമപ്രദേശങ്ങളിൽ 1 മുതൽ 4 വരെയുള്ള ക്ലാസുകളും പുനരാരംഭിക്കില്ല. സംസ്ഥാനത്തുടനീളം സ്കൂളുകൾ വീണ്ടും തുറക്കുമെങ്കിലും വിദ്യാർഥികൾ സ്കൂളുകളിലെത്തി ക്ലാസുകളിൽ പങ്കെടുക്കണമെന്ന് നിർബന്ധമില്ല. അതേ സമയം വിദ്യാർഥികൾക്ക് സ്കൂളുകളിലെത്തി ക്ലാസുകളിൽ പങ്കെടുക്കണമെങ്കിൽ രക്ഷിതാക്കളുടെ സമ്മതവും ആവശ്യമാണ്.