ചെന്നൈ:സംസ്ഥാനത്ത് ഫെബ്രുവരി ഒന്ന് മുതൽ (നാളെ) സ്കൂളുകളും കോളജുകളും തുറക്കും. തമിഴ്നാട്ടിൽ കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനം. തമിഴ്നാട്ടിൽ രാത്രികാല കർഫ്യുവും ഞായറാഴ്ചകളിലെ ലോക്ക്ഡൗണും ഒഴിവാക്കിയിരുന്നു. കൊവിഡ് കെയർ സെന്ററുകളായി പ്രവർത്തിക്കുന്നവയെ പരിധിയിൽ നിന്ന് മാറ്റിയിട്ടുണ്ട്. കൊവിഡ് മാർഗനിർദേശങ്ങൾ ജനം കർശനമായും പാലിക്കണമെന്നും ആഘോഷങ്ങൾ ഒഴിവാക്കണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
തമിഴ്നാട്ടിൽ ഫെബ്രുവരി ഒന്ന് മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കും
കൊവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സർക്കാർ ഉത്തരവ്.
തമിഴ്നാട്ടിൽ ഫെബ്രുവരി ഒന്ന് മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കും