ന്യൂഡൽഹി: വിശുദ്ധ ഖുർആനിൽ നിന്ന് 26 വാക്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുപി മുൻ ഷിയ വഖഫ് ബോർഡ് ചെയർമാൻ വസീം റിസ്വി സമർപ്പിച്ച ഹർജി തികച്ചും ബാലിശമെന്ന് സുപ്രീം കോടതി. ഖുറാനിലെ ഈ 26 വാക്യങ്ങൾ ഭീകരതയെ പ്രോത്സാഹിപ്പിക്കുവെന്ന് ആരോപിച്ച് റിസ്വി സമർപ്പിച്ച ഹർജി ജസ്റ്റിസുമാരായ ആർ. എഫ്. നരിമാൻ, ബി. ആർ. ഗവായി, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബഞ്ച് തള്ളി.
ഖുർആൻ വാക്യങ്ങൾ നീക്കണമെന്നാവശ്യം; വസീം റിസ്വിയുടെ ഹർജി ബാലിശമെന്ന് സുപ്രീം കോടതി
ഇസ്‌ലാം മതം സമത്വം, ക്ഷമ, സഹിഷ്ണുത എന്നീ ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാൽ വിശുദ്ധ ഗ്രന്ഥത്തിലെ ചില വാക്യങ്ങളുടെ തീവ്രമായ വ്യാഖ്യാനങ്ങൾ മതത്തിന്‍റെ അടിസ്ഥാന തത്വങ്ങളിൽ നിന്ന് വ്യതിചലിക്കുന്നതാണെന്ന് റിസ്വി ഹർജിയില്‍.
ഇസ്‌ലാം മതം സമത്വം, ക്ഷമ, സഹിഷ്ണുത എന്നീ ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാൽ വിശുദ്ധ ഗ്രന്ഥത്തിലെ ഈ വാക്യങ്ങളുടെ തീവ്രമായ വ്യാഖ്യാനങ്ങൾ മതത്തിന്‍റെ അടിസ്ഥാന തത്വങ്ങളിൽ നിന്ന് വ്യതിചലിക്കുന്നതാണെന്ന് റിസ്വി ഹർജിയിൽ ആരോപിച്ചിരുന്നു.
അതേസമയം വിഷയത്തില്‍ മുസ്ലിം സംഘടനകളും ഇസ്ലാമിക പുരോഹിതരും വഖഫ് ബോർഡ് മുൻ ചെയർമാനെതിരെ പ്രതിഷേധം അറിയിച്ചു. മുസ്ലിങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് റിസ്വിക്കെതിരെ കഴിഞ്ഞ മാസം ബറേലിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.