കേരളം

kerala

ETV Bharat / bharat

വായ്‌പ തിരിച്ചടവ്; മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ഹര്‍ജി സുപ്രീകോടതി തള്ളി

പിഴപലിശ ഈടാക്കിയത് ന്യായീകരിക്കാനാകില്ലെന്നും നയപരമായ കാര്യങ്ങളിൽ കോടതി ഇടപെടുന്നത് ഉചിതമല്ലെന്നും കോടതി നിരീക്ഷിച്ചു

SC on Moratorium  വായ്പ തിരിച്ചടവ്  മൊറട്ടോറിയം കാലാവധി  മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ഹര്‍ജി സുപ്രീകോടതി തള്ളി
വായ്പ തിരിച്ചടവ്

By

Published : Mar 23, 2021, 12:15 PM IST

ന്യൂഡൽഹി: വായ്‌പ തിരിച്ചടവിനുള്ള മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. മൊറട്ടോറിയം കാലാവധി നീട്ടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പിഴപലിശ ഈടാക്കിയത് ന്യായീകരിക്കാനാകില്ലെന്നും നയപരമായ കാര്യങ്ങളിൽ കോടതി ഇടപെടുന്നത് ഉചിതമല്ലെന്നും കോടതി നിരീക്ഷിച്ചു.

കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് മൂന്ന് മാസത്തെ മൊറട്ടോറിയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. പിന്നീട് മൂന്ന് മാസം കൂടി കാലാവധി നീട്ടി നല്‍കി. ഇതിനിടെയാണ് മൊറട്ടോറിയം കാലാവധി നീട്ടണമെന്നും കൂട്ടുപലിശ ഈടാക്കരുതെന്നുമുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ എത്തിയത്. ആറ് മാസം കൂടി മൊറട്ടോറിയം നീട്ടണമെന്ന് ഹര്‍ജിക്കാരില്‍ ചിലര്‍ ആവശ്യപ്പെട്ടിരുന്നു.

ABOUT THE AUTHOR

...view details