ന്യൂഡൽഹി: സാമ്പത്തിക പ്രശ്‌നങ്ങൾ കണക്കിലെടുത്ത് പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷാ ഫീസ് എഴുതിത്തള്ളണമെന്ന ഹർജി സുപ്രീം കോടതി തള്ളി. കൊവിഡ് പശ്ചാത്തലത്തിലെ സാമ്പത്തിക മാന്ദ്യം കണക്കിലെടുത്ത് പരീക്ഷാ ഫീസ് എഴുതിത്തള്ളണമെന്ന് സി.ബി.എസ്.ഇക്കും ഡൽഹി സർക്കാരിനും നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് തള്ളിയത്.ഇത് സർക്കാരിൻ്റെ തീരുമാനമാണെന്നും കോടതിക്ക് അതിൽ ഇടപെടാൻ കഴിയില്ലെന്നും ജസ്റ്റിസ് അശോക് ഭൂഷൻ്റെ നേതൃത്വത്തിലുള്ള ബെഞ്ച് പരാമർശിച്ചു.
സി.ബി.എസ്.ഇ പരീക്ഷാ ഫീസ് എഴുതിത്തള്ളണമെന്ന ഹർജി സുപ്രീം കോടതി തള്ളി
പരീക്ഷാ ഫീസ് എഴുതിത്തള്ളണമെന്ന തീരുമാനം സർക്കാരിൻ്റെയാണെന്നും കോടതിക്ക് അതിൽ ഇടപെടാൻ കഴിയില്ലെന്നും ജസ്റ്റിസ് അശോക് ഭൂഷൻ്റെ നേതൃത്വത്തിലുള്ള ബെഞ്ച് വാക്കാൽ പരാമർശിച്ചു.
ഡൽഹി സ്വദേശിയും എ.ൻ.ജി.ഒ സോഷ്യൽ ജൂറി അംഗവുമായ അഗർവാളാണ് ഹർജി സമർപ്പിച്ചത്. നേരത്തെ സമാനമായ ആവശ്യവുമായി ഹൈക്കോടതിയിലും ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജി നിവേദനമായി പരിഗണിച്ച് നടപടിയെടുക്കാന്‍ ഡല്‍ഹി സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഹൈക്കോടതിയുടെ ഉത്തരവ് രാജ്യത്തെ 30 ലക്ഷം വിദ്യാർഥികളുടെ ആത്മവിശ്വാസം നിഷേധിക്കുന്നുവെന്നും ഹർജിക്കാരൻ കോടതിയിൽ വാദിച്ചു.
2018 വരെ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളുടെ സി.ബി.എസ്.ഇ പരീക്ഷാ ഫീസ് നാമമാത്രമായിരുന്നു. എന്നാൽ 2019-20 ൽ സി.ബി.എസ്.ഇ പരീക്ഷാ ഫീസ് പലമടങ്ങ് വർധിച്ചുവെന്നും അഗർവാൾ ആരോപിച്ചു. 2020-21 ൽ സി.ബി.എസ്.ഇ പരീക്ഷാ ഫീസ് 1500 രൂപയിൽ നിന്ന് 1800 രൂപയായും പത്ത്, പന്ത്രണ്ട് ക്ലാസ് വിദ്യാർഥികളുടെ ഫീസ് 1500 മുതൽ 2400 രൂപ വരെയും ഉയർത്തുകയായിരുന്നു.