കേരളം

kerala

ETV Bharat / bharat

ഹോസ്റ്റല്‍ നിര്‍മാണത്തിന് മുറിക്കുന്നത് 158 മരങ്ങള്‍, ആശുപത്രി അധികൃതര്‍ക്കെതിരെ സയാജി ഷിന്‍ഡെ

158 മരങ്ങള്‍ മൊത്തമായി മുറിക്കുന്നതിലൂടെ അതിലുളള പക്ഷികളുടെയും മൃഗങ്ങളുടെയും ലോകം ഒറ്റയടിക്ക് നശിപ്പിക്കപ്പെടുമെന്ന് നടന്‍ പറയുന്നു.

actor sayaji shinde  sion hospital  sion hospital mumbai  സയാജി ഷിന്‍ഡെ  സിയോണ്‍ ഹോസ്‌പിറ്റല്‍  മുംബൈ
ഹോസ്റ്റല്‍ നിര്‍മ്മാണത്തിന് മുറിക്കുന്നത് 158 മരങ്ങള്‍, ആശുപത്രി അധികൃതര്‍ക്കെതിരെ സയാജി ഷിന്‍ഡെ

By

Published : May 6, 2022, 6:21 PM IST

മുംബൈ: നഗരത്തിലെ സിയോണ്‍ ആശുപത്രിക്ക് സമീപമുളള 158 മരങ്ങള്‍ ഹോസ്റ്റല്‍ നിര്‍മാണത്തിന് മുറിക്കുന്നതിന് എതിരെ നടന്‍ സയാജി ഷിന്‍ഡെ. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് നടന്‍റെ പ്രതികരണം. ജീവൻ രക്ഷിക്കുന്ന ഒരു ആരോഗ്യ സ്ഥാപനം എങ്ങനെയാണ് "158 മരണങ്ങൾ" അനുവദിക്കുന്നതെന്ന് ഷിൻഡെ ചോദിച്ചു. മുറിക്കുന്ന മരങ്ങള്‍ എണ്ണിതുടങ്ങിയെന്നും രണ്ടെണ്ണം ഇതിനകം വെട്ടിക്കളഞ്ഞുവെന്നും അദ്ദേഹം പറയുന്നു.

ഹോസ്റ്റല്‍ നിര്‍മാണത്തിനായി മരങ്ങള്‍ മുറിക്കുന്ന തീരുമാനം ആശുപത്രി അധികൃതര്‍ ഉപേക്ഷിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്. ഈ മരങ്ങള്‍ എല്ലാം ഇനി ഒരു ബോംബ് പോലെയായിരിക്കും. അതിലുളള പക്ഷികളുടെയും മൃഗങ്ങളുടെയും ലോകം നശിപ്പിക്കപ്പെടും, സയാജി ഷിന്‍ഡെ പറഞ്ഞു. ഹോസ്റ്റല്‍ നിര്‍മിക്കാന്‍ ഇതല്ലാതെ മറ്റൊരു വഴിയുമില്ലെയെന്നും നടന്‍ വീഡിയോയില്‍ ചോദിക്കുന്നു.

സിയോണ്‍ ആശുപത്രിയിലെ ഒരു ഒഫീഷ്യലിനെ വിളിച്ചപ്പോള്‍ മരങ്ങള്‍ മുറിക്കാന്‍ ഒരുങ്ങുകയാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 1200 കിടക്കകളുള്ള സൗകര്യത്തിൽ നിന്നും ഭാവിയിൽ 3000 കിടക്കകളുള്ള ഒന്നിലേക്ക് രണ്ട് ഘട്ടങ്ങളിലായി ആശുപത്രിയുടെ വിപുലീകരണത്തിന് മരം മുറിക്കല്‍ അനിവാര്യമാണെന്നും ആശുപത്രി അധികൃതര്‍ കൂട്ടിച്ചേർത്തു. ആശുപത്രിയുടെ അടിസ്ഥാന വികസന സെൽ പ്രവൃത്തിക്ക് ട്രീ അതോറിറ്റിയിൽ നിന്ന് ഔപചാരിക അനുമതി വാങ്ങിയിട്ടുണ്ട്. പേര് വെളിപ്പെടുത്താതെ ആശുപത്രിയുടെ വക്താവ് പറഞ്ഞു.

ABOUT THE AUTHOR

...view details