ചെന്നൈ: വികെ ശശികലയെ രൂക്ഷമായി വിമർശിച്ച് എഐഎഡിഎംകെ നേതാവ് ഡി ജയകുമാർ. പാർട്ടിയിൽ പിളർപ്പുണ്ടാക്കാനാണ് ശശികലയുടെ ശ്രമമെന്ന് ഡി ജയകുമാർ ആരോപിച്ചു. മുൻ പാർട്ടി അധ്യക്ഷ ശശികലയുമായി ആശയവിനിമയം നടത്തിയതിന് 16 അംഗങ്ങളെ എഐഎഡിഎംകെ പുറത്താക്കിയതിന് തൊട്ടുപിന്നാലെയാണ് ജയകുമാറിന്‍റെ പരാമർശം.
"ശശികല എഐഎഡിഎംകെ അംഗമല്ല. അവർക്ക് എങ്ങനെ പാർട്ടിയിൽ അവകാശമുണ്ടാകും? രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അവർ നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് മികച്ച വോട്ട് ബാങ്ക് ലഭിച്ചു. പനീർസെൽവവും എടപ്പാടി കെ പളനിസ്വാമിയും മികച്ച പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്”, ജയകുമാർ പറഞ്ഞു.
എഐഎഡിഎംകെയിൽ പ്രവർത്തിക്കാതെ പാർട്ടിയിൽ വിഭജന -ഭരണ നയമാണ് ശശികല പിന്തുടരുന്നത്. പാർട്ടിയുടെ നിയമത്തിന് വിരുദ്ധമായി പോകുന്നവരെ അംഗീകരിക്കാൻ കഴിയില്ല. എഐഎഡിഎംകെയുടെ നിയമം പാലിക്കാത്തവർക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും ജയകുമാർ കൂട്ടിച്ചേർത്തു.
ശശികലയുടെ ഓഡിയോ ക്ലിപ്പ്