കേരളം

kerala

ETV Bharat / bharat

'753 പേരുമായി കൂടുതല്‍ എംഎല്‍എമാരുള്ള പ്രതിപക്ഷ പാര്‍ട്ടി കോണ്‍ഗ്രസ്' ; വിശ്വാസയോഗ്യതയുടെ തെളിവെന്ന് ശശി തരൂര്‍ - പാര്‍ട്ടി നവീകരിക്കാന്‍ കോണ്‍ഗ്രസിന് അര്‍ഹതയുണ്ടെന്ന് ശശി തരൂര്‍ എം.പി

ബിജെപിക്ക് 1443 അംഗങ്ങളെങ്കില്‍ രണ്ടാമതുള്ള കോണ്‍ഗ്രസിന് 753 എംഎല്‍എമാരുണ്ടെന്ന് പട്ടികയവതരിപ്പിച്ച് ശശി തരൂര്‍

Sashi tharoor MP about congress party  Sashi tharoor latest tweet  കോണ്‍ഗ്രസ് ഏറ്റവും വിശ്വാസയോഗ്യമായ പാര്‍ട്ടിയെന്ന് ശശി തരൂര്‍ എം.പി  പാര്‍ട്ടി നവീകരിക്കാന്‍ കോണ്‍ഗ്രസിന് അര്‍ഹതയുണ്ടെന്ന് ശശി തരൂര്‍ എം.പി  ശശി തരൂര്‍ എം.പി ട്വീറ്റ്
'കോണ്‍ഗ്രസ് ഏറ്റവും വിശ്വാസയോഗ്യമായ പാര്‍ട്ടി'; നവീകരിക്കാന്‍ അര്‍ഹതയുണ്ടെന്ന് ശശി തരൂര്‍ എം.പി

By

Published : Mar 13, 2022, 8:30 PM IST

ന്യൂഡൽഹി :ദേശീയ പ്രതിപക്ഷ പാർട്ടികളിൽ ഏറ്റവും വിശ്വാസയോഗ്യതയുള്ളത് കോണ്‍ഗ്രസിനെന്ന് ശശി തരൂര്‍ എം.പി. നവീകരണവും പുനരുജ്ജീവനവും ആഗ്രഹിക്കുന്നത് അതുകൊണ്ടാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ട്വീറ്റ് ചെയ്‌തു. രാജ്യവ്യാപകമായി വിവിധ പാർട്ടികൾക്കുള്ള എം.എൽ.എമാരുടെ പട്ടിക പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്.

1,443 എം.എൽ.എമാരുള്ള ബി.ജെ.പി കഴിഞ്ഞാല്‍ രാജ്യത്ത് രണ്ടാമതായി ഏറ്റവും കൂടുതല്‍ നിയമസഭാസാമാജികരുള്ള പാര്‍ട്ടിയാണ് കോൺഗ്രസ്. 753 എം.എൽ.എമാരാണ് പാര്‍ട്ടിക്കുള്ളതെന്നും തരൂര്‍ പുറത്തുവിട്ട കണക്കില്‍ പറയുന്നു.

ALSO READ:പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടം നാളെ മുതല്‍ ; ജമ്മു കശ്‌മീരിനായുള്ള ബജറ്റ് ധനമന്ത്രി അവതരിപ്പിക്കും

എന്നാല്‍, അടുത്തിടെ നടന്ന ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ 111 സീറ്റുകളാണ് സമാജ്‌വാദി പാർട്ടി നേടിയത്. എന്നാല്‍, ഈ പാര്‍ട്ടിയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം, അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഞായറാഴ്‌ച വൈകിട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേര്‍ന്നിരുന്നു.

ABOUT THE AUTHOR

...view details