മുംബൈ :മഹാരാഷ്ട്രയില്‍ അധികാരം പങ്കിട്ട 2014-19 കാലത്ത് അടിമകളെപ്പോലെയാണ് ബിജെപി പാര്‍ട്ടിയെ പരിഗണിച്ചതെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. ശിവസേനയെ ഇല്ലായ്മ ചെയ്യുന്നതിനുള്ള നീക്കങ്ങളും ബിജെപിയുടെ ഭാഗത്തുനിന്ന് അക്കാലത്ത് ഉണ്ടായതായി അദ്ദേഹം ആരോപിച്ചു.
'ശിവസേനയെ ബിജെപി പരിഗണിച്ചത് അടിമകളായി'; ആഞ്ഞടിച്ച് സഞ്ജയ് റാവത്ത് - ബിജെപി പരിഗണിച്ചത് അടിമകളെപ്പോലെ
ശിവസേനയെ ഇല്ലായ്മ ചെയ്യുന്നതിനുള്ള നീക്കങ്ങളും ബിജെപിയുടെ ഭാഗത്തുനിന്നും അക്കാലത്ത് ഉണ്ടായതായി സഞ്ജയ് റാവത്ത്.
ശിവസേനയെ ബിജെപി പരിഗണിച്ചത് അടിമകളെപ്പോലെയെന്ന് സഞ്ജയ് റാവത്ത്
also read:സുശാന്ത് സിംഗ് രാജ്‌പുത് കൺമറഞ്ഞിട്ട് ഒരു വർഷം, അന്വേഷണം എവിടെയെത്തി?
നിലവിൽ സംസ്ഥാനത്തിന്‍റെ നേതൃത്വം പാര്‍ട്ടിയുടെ കയ്യിലാണെന്നതില്‍ അഭിമാനമുണ്ടെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചില അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരുന്നു. തൊട്ടുപിന്നാലെയാണ് സഞ്ജയ് റാവത്തിന്‍റെ രൂക്ഷവിമര്‍ശം.