കേരളം

kerala

ETV Bharat / bharat

Farmers Protest: കേന്ദ്രത്തിനെതിരായ കര്‍ഷക പോരാട്ടത്തിന് ഒരു വയസ്; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം - farmers protest

One Year Of Farmers Movement: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിന് ( Farmers Protest) നവംബർ 26 ന് ഒരു വര്‍ഷം തികയുന്ന സാഹചര്യത്തിലാണ് സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാനം.

3 കാര്‍ഷിക നിയമങ്ങള്‍  Samyukt Kisan Morcha  Indian Farmers Protest  Central government  One Year Of Farmers Movement  indian news  കേന്ദ്ര സര്‍ക്കാര്‍  ഇന്ത്യന്‍ കര്‍ഷകര്‍  ന്യൂഡല്‍ഹി വാര്‍ത്തകള്‍  സംയുക്ത കിസാൻ മോർച്ച
Indian Farmers Protest: കേന്ദ്രത്തിനെതിരായ കര്‍ഷക പോരാട്ടത്തിന് ഒരു വയസ്; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം

By

Published : Nov 26, 2021, 11:25 AM IST

ന്യൂഡല്‍ഹി:കേന്ദ്ര സര്‍ക്കാറിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിന് (Farmers Protest) ഒരു വര്‍ഷം തികയുന്ന സാഹചര്യത്തില്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം. കർഷക യൂണിയനുകളുടെ കൂട്ടായ്‌മയായ സംയുക്ത കിസാൻ മോർച്ചയുടേതാണ് ആഹ്വാനം. പ്രതിഷേധത്തിന്‍റെ ഭാഗമായി ആയിരക്കണക്കിന് കർഷകർ ഡൽഹിലെ പ്രതിഷേധ സ്ഥലങ്ങളിൽ അണിനിരക്കും.

കർണാടകയിലെ പ്രധാനപ്പെട്ട ഹൈവേകളിൽ വെള്ളിയാഴ്ച കർഷകർ തെരുവിലിറങ്ങും. ഈ സംസ്ഥാനത്തെ 25 സ്ഥലങ്ങളിൽ പ്രതിഷേധം നടത്താൻ സംഘടനയ്‌ക്ക് പദ്ധതിയുണ്ട്. തമിഴ്‌നാട്ടിൽ സംയുക്ത ട്രേഡ്‌ യൂണിയനുകളുടെ നേതൃത്വത്തില്‍ റാലികൾ നടക്കും. റായ്‌പൂര്‍, റാഞ്ചി തുടങ്ങി നിരവധി സംസ്ഥാന തലസ്ഥാനങ്ങളിലേക്ക് ട്രാക്‌ടര്‍ റാലികള്‍ സംഘടിപ്പിക്കും.

പ്രക്ഷോഭത്തിന്‍റെ തുടക്കം 2020 നവംബറില്‍

കൊൽക്കത്തയിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. പട്‌നയിൽ കർഷക യൂണിയനുകളും ട്രേഡ് യൂണിയനുകളും കലക്‌ട്രേറ്റിലേക്ക് സംയുക്ത മാർച്ച് നടത്തി മെമ്മോറാണ്ടം സമർപ്പിക്കും. ഇതിനിടെ, ട്രാക്ടറുകളില്‍ റേഷനും മറ്റ് സാധനങ്ങളുമായി ആയിരക്കണക്കിന് കർഷകർ ഡൽഹിക്ക് ചുറ്റുമുള്ള പ്രതിഷേധ കേന്ദ്രങ്ങളിലെത്തും. കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരായി 2020 നവംബർ 26 മുതൽ രാജ്യത്തെ കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്.

ALSO READ:COVID guidelines: ഫോറസ്റ്റ് അക്കാദമിയിൽ നിന്ന് വിശദീകരണം തേടി ജില്ല മജിസ്‌ട്രേറ്റ്

മൂന്ന് കാർഷിക നിയമങ്ങൾ കേന്ദ്രസർക്കാർ റദ്ദാക്കുമെന്ന്, ഗുരു നാനാക് ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. മോദി പ്രഖ്യാപനത്തിനുശേഷം നിയമങ്ങൾ റദ്ദാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭ പൂർത്തിയാക്കിയതായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ബുധനാഴ്ച അറിയിച്ചു. ഈ മാസം അവസാനം ആരംഭിക്കുന്ന പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിൽ ആവശ്യമായ ബില്ലുകൾ കേന്ദ്രം കൊണ്ടുവരുമെന്ന് കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി പറഞ്ഞിരുന്നു.

ABOUT THE AUTHOR

...view details