പ്രേക്ഷകര്‍ നാളേറെയായി അക്ഷമയോടെ കാത്തിരിക്കുന്ന സല്‍മാന്‍ ഖാന്‍ ചിത്രമാണ് കിസി കാ ഭായ് കിസി കി ജാന്‍. കാത്തിരിപ്പിന് ഒടുവിൽ ഗംഭീര ട്രെയിലറും പുറത്തിറങ്ങിയിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഇടംപിടിച്ചു കഴിഞ്ഞു.
യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ മൂന്നാം സ്ഥാനത്താണ് കിസി കാ ഭായ് കിസി കി ജാന്‍ ട്രെയിലര്‍. കനത്ത സുരക്ഷയിൽ മുംബൈയിലെ മൾട്ടിപ്ലക്‌സിലായിരുന്നു ട്രെയിലര്‍ ലോഞ്ച്. സല്‍മാന്‍ ഖാന്‍റെ അത്യുഗ്രന്‍ മാസ് ആക്ഷന്‍ രംഗങ്ങളാണ് മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍. പവർ പാക്ക്‌ഡ് ഡയലോഗുകളും സ്‌റ്റൈല്‍ ആക്ഷൻ സീക്വൻസുകളും അടങ്ങുന്നതാണ് ട്രെയിലര്‍.
പൂജ ഹെഗ്‌ഡെയുടെ കഥാപാത്രവും സല്‍മാന്‍ ഖാന്‍റെ കഥാപാത്രവും തമ്മില്‍ കണ്ടുമുട്ടുകയും പ്രണയത്തിലാകുകയും ചെയ്യുന്ന ഒരു ക്ലാസിക് ബോളിവുഡ് റൊമാന്‍റിക് ചിത്രമാണിത്. പൂജ ഹെഗ്‌ഡെയുടെ കഥാപാത്രം സൽമാൻ ഖാന്‍റെ കഥാപാത്രത്തോട് നിങ്ങളുടെ പേരെന്താണെന്ന് ചോദിക്കുന്നതോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. ഇതിന് മറുപടിയായി എനിക്ക് പേരൊന്നുമില്ല, പക്ഷേ ആളുകൾക്ക് ഞാന്‍ ഭായ് ജാന്‍ ആണെന്ന് അറിയാമെന്ന് നായകന്‍ പറയുന്നു.
ഒരു കടുംപിടുത്തക്കാരനായ നായക കഥാപാത്രമായാണ് സല്‍മാന്‍ ഖാന്‍ ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നത്. അതേസമയം ഓരോ ഫ്രെയിമിലും പൂജ ഹെഗ്‌ഡെ സുന്ദരിയായി കാണപ്പെടുന്നു. ജഗപതി ബാബു, ഭൂമിക ചൗള, വിജേന്ദർ സിങ്, അഭിമന്യു സിങ്, രാഘവ് ജുയൽ, സിദ്ധാർഥ് നിഗം, ജാസി ഗിൽ, വിനാലി ഭട്‌നാഗർ എന്നിവരും ചിത്രത്തിലുണ്ട്.