മുംബൈ: കുടുംബാംഗങ്ങള്‍ക്കൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും പിറന്നാള്‍ ആഘോഷിക്കാന്‍ പന്‍വേല്‍ ഫാം ഹൗസിലെത്തിയ ബോളിവുഡ് താരം സല്‍മാന്‍ ഖാന് പാമ്പ് കടിയേറ്റത് കഴിഞ്ഞ ദിവസമായിരുന്നു.
Salman Khan reacts after snake bite : പാമ്പ് കടിയേറ്റ ഉടനെ താരത്തെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സുഖം പ്രാപിച്ച് താരമിപ്പോള്‍ ആശുപത്രി വിടുകയും ചെയ്‌തു. ഇപ്പോഴിതാ പാമ്പ് കടിയേറ്റ സംഭവത്തെ കുറിച്ച് സല്‍മാന്‍ ഖാന്‍ പ്രതികരിച്ചിരിക്കുകയാണ്.
'ഫാം ഹൗസിലെ ഒരു മുറിയിലേക്ക് പാമ്പ് ഇഴഞ്ഞുകയറിയപ്പോള്‍ കുട്ടികളെല്ലാം പേടിച്ചു. അതുകൊണ്ട് ഒരു വടി ഉപയോഗിച്ച് പാമ്പിനെ പുറത്താക്കാന്‍ ഞാന്‍ ശ്രമിച്ചു. എന്നാല്‍ പാമ്പ് പതുക്കെ എന്‍റെ കൈയില്‍ കയറുകയായിരുന്നു. പാമ്പിന്‍റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ പെട്ടെന്ന് ഞാന്‍ മറ്റേ കൈ ഉപയോഗിച്ചു.
ഈ കാഴ്‌ച കണ്ട എന്‍റെ ഒരു സ്‌റ്റാഫ് പെട്ടെന്ന് ബഹളം വയ്‌ക്കാന്‍ തുടങ്ങി. എന്‍റെ കൈയില്‍ കയറിയ പാമ്പ് വിഷമുള്ളതാണെന്ന് കരുതിയാണ് അദ്ദേഹം ബഹളം കൂട്ടിയത്. ഇതോടെ പാമ്പ് എന്‍റെ കൈയില്‍ ഒരു തവണ അല്ല മൂന്ന് തവണയാണ് കടിച്ചത്.'-സല്‍മാന്‍ ഖാന്‍ പറഞ്ഞു.
Salman Khan discharged from hospital : ശനിയാഴ്‌ച രാത്രിയുണ്ടായ ഈ സംഭവത്തെ തുടര്‍ന്ന് താരത്തെ മുംബൈ കമോത്തെയിലെ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്‌ച താരം ആശുപത്രി വിടുകയും ചെയ്‌തു.